Select Your Language

Notifications

webdunia
webdunia
webdunia
webdunia

കൊവിഡ് ടെസ്റ്റുകളുടെ എണ്ണം കൂട്ടാൻ കളക്‌ടർമാർക്ക് മുഖ്യമന്ത്രിയുടെ നിർദേശം

കൊവിഡ് ടെസ്റ്റുകളുടെ എണ്ണം കൂട്ടാൻ കളക്‌ടർമാർക്ക് മുഖ്യമന്ത്രിയുടെ നിർദേശം
, ഞായര്‍, 26 ഏപ്രില്‍ 2020 (15:53 IST)
സംസ്ഥാനത്തെ കൊവിഡ് ടെസ്റ്റുകളുടെ എണ്ണം കൂട്ടാൻ കളക്‌ടർമാർക്ക് മുഖ്യമന്ത്രിയുടെ നിർദേശം. അതിർത്തിപ്രദേശങ്ങളിലെ ഊടുവഴികൾ അടയ്‌ക്കാനും കർശന നിർദേശമുണ്ട്. നാളെ പ്രധാനമന്ത്രി നരേന്ദ്ര മോദി സംസ്ഥാന മുഖ്യമന്ത്രിമാരുമായി നടത്തുന്ന വീഡിയോ കോൺഫറൻസിങ്ങിന് മുന്നോടിയായാണ് മുഖ്യമന്ത്രിയുടെ നിർദേശം. കളക്‌ടർമാർ ഉൾപ്പടെയുള്ള ഉന്നത ഉദ്യോഗസ്ഥരുമായി നടത്തിയ വീഡിയോ കോൺഫറൻസിലാണ് മുഖ്യമന്ത്രിയുടെ നിർദേശം.
 
ജില്ലാ കളക്ടര്‍മാര്‍, ജില്ല പോലീസ് മേധാവിമാര്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാര്‍ തുടങ്ങിയവരാണ് വീഡിയോ കോണ്‍ഫറന്‍സില്‍ പങ്കെടുത്തത്.കഴിഞ്ഞ ഒരാഴ്ചത്തെ കണക്കുകൾ പ്രകാരം സംസ്ഥാനത്ത് പ്രതിദിനം 500 പരിശോധനകളാണ് നടത്തുന്നത്. എന്നാൽ പ്രതിദിനം 4000 പരിശോധനകൾ നടത്താനുള്ള സൗകര്യം കേരളത്തിൽ നിലവിലുണ്ട്.റാന്‍ഡം ടെസ്റ്റ് കിറ്റ് ഉപയോഗിക്കാന്‍ ഐ.സി.എം.ആര്‍. അനുമതി നല്‍കിയിട്ടില്ലെങ്കിലും നിലവിലെ സംവിധാനങ്ങള്‍ ഉപയോഗിച്ച് കൂടുതല്‍ പരിശോധനകള്‍ നടത്താനാണ് നിർദേശം.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മേയ് മൂന്നിന് ശേഷം ലോക്ക്ഡൗൺ നീട്ടണമെന്ന് ആറ് സംസ്ഥാനങ്ങൾ