തമിഴ്‌നാടിന്റെ പാത പിന്തുടര്‍ന്ന് കേരളവും; കൊക്കകോളയും പെപ്‌സിയും വില്‍ക്കില്ലെന്ന് വ്യാപാരികള്‍
അടുത്തയാഴ്ച മുതല്‍ കൊക്കകോളയും പെപ്‌സിയും കേരളത്തിന്റെ പടിക്ക് പുറത്ത്
പെപ്‌സിയും കൊക്കകോളയും ഉള്‍പ്പെടെയുള്ള ആരോഗ്യത്തിന് ഹാനികരമായ പാനീയങ്ങളുടെ വില്‍പ്പന സംസ്ഥാനത്ത് നിര്‍ത്തുന്നു. ജലക്ഷാമവും കടുത്ത വരള്‍ച്ചയും രൂക്ഷമായ ഈ സാഹചര്യത്തിലാണ് തമിഴ്‌നാടിന് പിന്നാലെ ജലമൂറ്റൂന്ന കമ്പനികള്‍ക്കെതിരെ കേരലത്തിലെ വ്യാപ്യാരികളും രംഗത്തെത്തിയിരിക്കുന്നത്.
സംസ്ഥാനത്തെ ഏഴുലക്ഷത്തോളം വ്യാപ്യാരികളാണ് കൊക്കകോള, പെപ്‌സി എന്നിവയുടെ വില്‍പ്പന അവസാനിപ്പിക്കുന്നത്. ഇത്തരം ആരോഗ്യത്തിന് ഹാനികരമായ പാനീയങ്ങള്‍ക്ക് പകരം നാടന്‍ പാനീയങ്ങള്‍ വില്‍ക്കാനാണ് വ്യാപാരികള്‍ ആലോചിക്കുന്നത്. വരുന്ന ചൊവ്വാഴ്ച മുതല്‍ കേരളത്തിലെ കടകളില്‍ കൊക്കകോള, പെപ്‌സി എന്നിവയുടെ വില്പന ഉണ്ടാകില്ലെന്നും വ്യാപ്യാരി വ്യവസായി ഏകോപന സമിതി അറിയിച്ചു.
മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തുമെന്നും ഇതിനായി സര്‍ക്കാറിന്റെ പിന്തുണ തേടുമെന്നും ജലചൂഷണത്തിനെതിരായുള്ള പോരാട്ടത്തില്‍ അണിനിരക്കുമെന്നും കേരള വ്യാപ്യാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡണ്ട് ടി നസറുദിന്‍ വ്യക്തമാക്കി. അഖിലേന്ത്യാ സംഘടനയുടെ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് കൊക്കകോള, പെപ്‌സി എന്നിവയുടെ വില്പന നിര്‍ത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.