Select Your Language

Notifications

webdunia
webdunia
webdunia
webdunia

യൂണിവേഴ്‌സിറ്റി പരീക്ഷകള്‍ ഓണ്‍ലൈനാക്കണമെന്ന് സേവ് യൂണിവേഴ്‌സിറ്റി ക്യാമ്പയിന്‍ കമ്മിറ്റി

യൂണിവേഴ്‌സിറ്റി പരീക്ഷകള്‍ ഓണ്‍ലൈനാക്കണമെന്ന് സേവ് യൂണിവേഴ്‌സിറ്റി ക്യാമ്പയിന്‍ കമ്മിറ്റി

ശ്രീനു എസ്

, ചൊവ്വ, 15 ജൂണ്‍ 2021 (16:51 IST)
കോവിഡ് മഹാമാരിയുടെ വ്യാപനം തുടരുന്ന സാഹചര്യത്തില്‍ നേരിട്ട് പരീക്ഷകള്‍ നടത്തുവാനുള്ള നീക്കത്തില്‍നിന്ന് സംസ്ഥാനത്തെ സര്‍വകലാശാലകള്‍ പിന്തിരിയണമെന്നും ഓണ്‍ലൈനായി പരീക്ഷകള്‍ നടത്തുകയോ മുന്‍ സെമിസ്റ്ററുകളിലെ മാര്‍ക്കുകളുടെ അടിസ്ഥാനത്തില്‍ അവസാനവര്‍ഷ പരീക്ഷാഫലങ്ങള്‍ പ്രസിദ്ധീകരിക്കുകയോ ചെയ്യണമെന്ന് സേവ് യൂണിവേഴ്‌സിറ്റി ക്യാമ്പയിന്‍ കമ്മിറ്റി നിര്‍ദേശിച്ചു.
ക്യാമ്പയിന്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടന്ന വെബിനാറാണ് ഈ നിര്‍ദേശം മുന്നോട്ടുവെച്ചത്.
 
വിദ്യാര്‍ത്ഥികളുടെ എണ്ണം കുറവായ പി.ജി. പരീക്ഷകള്‍ നേരിട്ട് നടത്തുകയും,  ടെക്സ്റ്റ് ബുക്ക് റഫര്‍ ചെയ്ത് എഴുതാവുന്ന തരത്തില്‍ ചോദ്യപേപ്പര്‍ തയ്യാറാക്കി ബിരുദ പരീക്ഷകള്‍ ഓണ്‍ ലൈനായി നടത്തുകയുമാണ് വേണ്ടതെന്ന് അഭിപ്രായപ്പെട്ടു. സംസ്ഥാനത്തെ ഏത് കോളേജിലും സയന്‍സ് വിദ്യാര്‍ഥികള്‍ക്ക് ലാബ് പ്രാക്ടിക്കല്‍ നടത്താനുള്ള സൗകര്യം അനുവദിക്കണമെന്നുംസര്‍ക്കാറിനോടും സര്‍വകലാശാല അധികൃതരോടും ആവശ്യപ്പെട്ടു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കോവിഡ് വാക്‌സിന്‍ സ്വീകരിച്ചയാളുടെ മരണം; വിശദവിവരങ്ങള്‍ ഇങ്ങനെ