Select Your Language

Notifications

webdunia
webdunia
webdunia
webdunia

20 ദിവസത്തിനുള്ളില്‍ കേരളത്തില്‍ 4.6 ലക്ഷം കോവിഡ് രോഗികള്‍ ! ആശങ്കയായി റിപ്പോര്‍ട്ട്

20 ദിവസത്തിനുള്ളില്‍ കേരളത്തില്‍ 4.6 ലക്ഷം കോവിഡ് രോഗികള്‍ ! ആശങ്കയായി റിപ്പോര്‍ട്ട്
, ബുധന്‍, 11 ഓഗസ്റ്റ് 2021 (09:08 IST)
കേരളത്തില്‍ കോവിഡ് വ്യാപനം കൂടുതല്‍ തീവ്രമാകാന്‍ സാധ്യതയെന്ന് മുന്നറിയിപ്പ്. സംസ്ഥാനത്ത് നല്‍കിയ ലോക്ക്ഡൗണ്‍ ഇളവുകളില്‍ ആശങ്കയറിച്ച കേന്ദ്രസംഘം കോവിഡ് രോഗികളുടെ എണ്ണം അതിവേഗം ഉയരാന്‍ സാധ്യതയുണ്ടെന്നും മുന്നറിയിപ്പ് നല്‍കി. ഓഗസ്റ്റ് ഒന്ന് മുതല്‍ 20 വരെ കേരളത്തില്‍ 4.6 ലക്ഷം കോവിഡ് കേസുകള്‍ ഉണ്ടായേക്കാമെന്നാണ് കേന്ദ്രസംഘത്തിന്റെ മുന്നറിയിപ്പ്. സംസ്ഥാനത്തെ എട്ട് ജില്ലകള്‍ സന്ദര്‍ശിച്ച ശേഷമാണ് കേന്ദ്രം അയച്ച വിദഗ്ധ സംഘം റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ വിഭാഗത്തിലെ ആറംഗ സംഘത്തെയാണ് കേന്ദ്രം കേരളത്തിലേക്ക് അയച്ചത്. നിയന്ത്രണങ്ങള്‍ കൂടുതല്‍ ശക്തമാക്കണമെന്നാണ് കേന്ദ്രസംഘത്തിന്റെ നിര്‍ദേശം. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

എടിഎമ്മുകളില്‍ പണം ഇല്ലാതെ വന്നാല്‍ ബാങ്കുകള്‍ക്ക് പിഴ; നിയമം ഒക്ടോബര്‍ മുതല്‍