കേരളത്തില്‍ ശക്തമായ മഴയ്‌ക്ക് സാധ്യത; 9 ജില്ലകളിൽ അതീവ ജാഗ്രതാ നിർദേശം
കേരളത്തില്‍ ഇടിയോടുകൂടിയ മഴയ്‌ക്ക് സാധ്യത
Publish Date: Mon, 07 May 2018 (09:43 IST)
Updated Date: Mon, 07 May 2018 (09:46 IST)
കേരളത്തില്‍ ശക്തമായ മഴയ്‌ക്ക് സാധ്യത. ഇടുക്കി ജില്ലയിലെ തൊടുപുഴ, ഉടുമ്പന്‍ചോല, ദേവികുളം, പീരുമേട് താലൂക്കുകളില്‍ ശക്തമായ ഇടിമിന്നലിനും കനത്ത കാറ്റിനും സാധ്യത ഉണ്ടെന്ന് ദുരന്ത നിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പ്.
അതേസമയം, ആലപ്പുഴ, എറണാകുളം, തൃശ്ശൂര്‍, ഇടുക്കി, കൊല്ലം, കോട്ടയം, പത്തനംതിട്ട, തിരുവനന്തപുരം എന്നീ ജില്ലകളില്‍ അടുത്ത മൂന്ന് മണിക്കൂറിനുള്ളില്‍ ഇടിയോട് കൂടിയ കനത്ത മഴയ്‌ക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും മുന്നറിയിപ്പുണ്ട്.
അടിയന്തര ദുരിതാശ്വാസപ്രവർത്തനങ്ങൾക്കു തയാറായിരിക്കാൻ വിവിധ വകുപ്പുകൾക്കു നിർദേശം നൽകി.