Select Your Language

Notifications

webdunia
webdunia
webdunia
webdunia

കേരളത്തിൽ അതിശക്തമായ മഴയ്‌ക്ക് സാധ്യത, വിവിധ ജില്ലകളിൽ യെല്ലോ, ഓറഞ്ച് അലർട്ടുകൾ

കേരളത്തിൽ അതിശക്തമായ മഴയ്‌ക്ക് സാധ്യത, വിവിധ ജില്ലകളിൽ യെല്ലോ, ഓറഞ്ച് അലർട്ടുകൾ
, ശനി, 5 ഡിസം‌ബര്‍ 2020 (15:16 IST)
കേരളത്തിൽ ശനിയാഴ്‌ച്ചയും അടുത്ത് രണ്ട് ദിവസങ്ങളിലും അതിശക്തമായ മഴയ്‌ക്ക് സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അറിയിപ്പ്. ഇതിനെ തുടർന്ന് സംസ്ഥാനത്ത് വിവിധ ജില്ലകളിൽ യെല്ലോ ഓറഞ്ച് അലർട്ടുകൾ പ്രഖ്യാപിച്ചു.
 
ഡിസംബര്‍ 5-ന്  കൊല്ലം, പത്തനംതിട്ട, ഇടുക്കി എന്നീ ജില്ലകളിലും ഡിസംബര്‍ 6-ന് പത്തനംതിട്ട, എറണാകുളം, ഇടുക്കി, മലപ്പുറം എന്നീ ജില്ലകളിലുമാണ് ഓറഞ്ച് അലര്‍ട്ട്.ഡിസംബര്‍ 5-ന് തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട് എന്നീ ജില്ലകളിലും ഡിസംബര്‍ 6-ന് തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, തൃശൂര്‍, പാലക്കാട്, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിലും ഡിസംബര്‍ 7-ന് തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, ഇടുക്കി, തൃശൂര്‍ എന്നീ ജില്ലകളിലും യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
 
ഓറഞ്ച്, മഞ്ഞ അലേര്‍ട്ട് പ്രഖ്യാപിക്കപ്പെട്ടിരിക്കുന്ന ജില്ലകളില്‍ താഴ്ന്ന പ്രദേശങ്ങള്‍, നദീതീരങ്ങള്‍, ഉരുള്‍പൊട്ടല്‍-മണ്ണിടിച്ചില്‍ സാധ്യതയുള്ള മലയോര പ്രദേശങ്ങളിലുമുള്ളവർ അതീവ ജാഗ്രത പാലിക്കണമെന്നും ഇറ്റിമിന്നലിന് സാധ്യതയുള്ളതിനാൽ ഇടിമിന്നല്‍ ജാഗ്രത നിര്‍ദേശം പാലിക്കണമെന്ന് കാലാവസ്ഥ വകുപ്പ് നിര്‍ദേശം പുറപ്പെടുവിച്ചു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ക്ലാസ് മുറിയില്‍ കല്യാണം: പ്ലസ്ടു വിദ്യാര്‍ഥികളെ സ്‌കൂളില്‍ നിന്ന് പുറത്താക്കി