പുറത്തിറങ്ങുമ്പോള്‍ ശ്രദ്ധിക്കുക; ഈ ജില്ലകളില്‍ ഉയര്‍ന്ന താപനില മുന്നറിയിപ്പ്
സൂര്യാതപം, നിര്‍ജലീകരണം എന്നിവയ്ക്ക് സാധ്യത കൂടുതലാണ്
ചൂട് ഉയരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് അതീവ ജാഗ്രതാ നിര്‍ദേശം. ഇന്നും നാളെയും (ഫെബ്രുവരി 17, 18) കണ്ണൂര്‍, കോട്ടയം, കോഴിക്കോട് ജില്ലകളില്‍ ഉയര്‍ന്ന താപനില 37°C വരെയും, ആലപ്പുഴജില്ലയില്‍ 36°C വരെയും (സാധാരണയെക്കാള്‍ 3 - 4 °C കൂടുതല്‍) താപനില ഉയരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു. ഇനിയുള്ള മാസങ്ങളില്‍ ചൂടിനെ പ്രതിരോധിക്കാന്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കണം. സൂര്യാതപം, നിര്‍ജലീകരണം എന്നിവയ്ക്ക് സാധ്യത കൂടുതലാണ്.
ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
പകല്‍ സമയത്ത് അത്യാവശ്യ കാര്യങ്ങള്‍ക്ക് മാത്രം പുറത്തിറങ്ങുക
ഉച്ചയ്ക്ക് 12 മുതല്‍ രണ്ട് വരെയുള്ള വെയില്‍ കൊള്ളരുത്
ഉച്ചയ്ക്ക് 12 മുതല്‍ രണ്ട് വരെ വിശ്രമം ലഭിക്കുന്ന രീതിയില്‍ പുറംജോലികള്‍ ചെയ്യുന്നവര്‍ ജോലിസമയം ക്രമീകരിക്കുക
പുറത്തിറങ്ങുമ്പോള്‍ കുട കൈയില്‍ കരുതുക
ഇടയ്ക്കിടെ വെള്ളം കുടിക്കുക
പോളിസ്റ്റര്‍ പോലെ ചൂട് കൂടുതലുള്ള വസ്ത്രങ്ങള്‍ ധരിക്കാതിരിക്കുക
ശരീരത്തില്‍ ചൂട് വര്‍ധിപ്പിക്കുന്ന ഭക്ഷണസാധനങ്ങള്‍ ഒഴിവാക്കുക