Kerala Weather: ന്യൂനമര്‍ദ്ദം ശക്തി പ്രാപിക്കുന്നു; കേരളത്തില്‍ മഴ തുടരും
ഇന്ന് കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്
Kerala Weather: ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ്ദം അടുത്ത ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ ശക്തി പ്രാപിക്കും. നിലവില്‍ ന്യൂനമര്‍ദ്ദത്തിന്റെ സ്ഥാനം മധ്യ പടിഞ്ഞാറന്‍ ഉള്‍ക്കടലില്‍ ആന്ധ്രാ-ഒഡിഷ തീരത്തിനു അകലെയാണ്. ന്യൂനമര്‍ദ്ദം ശക്തി പ്രാപിക്കുന്നതിന്റെ ഭാഗമായി കേരളത്തില്‍ വരും ദിവസങ്ങളിലും മഴ തുടരും. മണ്‍സൂണ്‍ പാത്തി അതിന്റെ സാധാരണ സ്ഥാനത്തുനിന്നും തെക്കോട്ടു മാറി സ്ഥിതി ചെയ്യുകയാണ്. ഇന്ന് കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്.