Kerala Monsoon Rain Updates: കേരളത്തില്‍ കാലവര്‍ഷം ശക്തം. വിവിധ ജില്ലകളില്‍ ശക്തമായ മഴ. ഇന്ന് ആറ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്. ഇടുക്കി, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണ് ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ള ഓറഞ്ച് അലര്‍ട്ട് പുറപ്പെടുവിച്ചിരിക്കുന്നത്.
പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, പാലക്കാട്, വയനാട് ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുള്ള യെല്ലോ അലര്‍ട്ടാണ് പുറപ്പെടുവിച്ചിരിക്കുന്നത്.
സീസണിലെ രണ്ടാമത്തെ ന്യൂനമര്‍ദം
പുതിയ ന്യൂനമര്‍ദം രൂപപ്പെട്ടതോടെ രാജ്യത്ത് കാലവര്‍ഷം ശക്തി പ്രാപിച്ചു. വടക്കന്‍ ഒഡിഷയ്ക്കും സമീപത്തുള്ള തെക്കന്‍ ജാര്‍ഖണ്ഡിനും പശ്ചിമ ബംഗാളിനും മുകളിലായാണ് ഈ സീസണിലെ രണ്ടാമത്തെ ന്യൂനമര്‍ദം രൂപപ്പെട്ടത്. വടക്കന്‍ ജില്ലകളില്‍ പ്രത്യേകിച്ച് കാസര്‍ഗോഡ്, കണ്ണൂര്‍, കോഴിക്കോട് ജില്ലകളില്‍ കൂടുതല്‍ മഴയ്ക്കും കാറ്റിനും സാധ്യത. മറ്റുള്ള ജില്ലകളില്‍ ഒറ്റപ്പെട്ട മഴ ലഭിക്കും.
ഡാമുകളില്‍ മുന്നറിയിപ്പ്
ഇടുക്കി ലോവര്‍ പെരിയാര്‍, കല്ലാര്‍കുട്ടി ഡാമുകളില്‍ റെഡ് അലര്‍ട്ട്. ലോവര്‍ പെരിയാറിലെ ജലനിരപ്പ് 253.00 മീറ്റര്‍ ആയി.
തൃശൂര്‍ പെരിങ്ങല്‍ക്കുത്ത് ഡാമില്‍ റെഡ് അലര്‍ട്ട്. 142.55 ക്യുമിക്‌സ് വെള്ളം പുറത്തേക്ക് ഒഴുക്കുന്നു. നിലവിലെ ജലനിരപ്പ് 420.800 മീറ്റര്‍.
പൂമല ജലസംഭരണിയിലെ ജലവിതാനം ഉയരുന്ന സാഹചര്യത്തില്‍ ഡാമിന്റെ ഷട്ടറുകള്‍ തുറക്കാന്‍ സാധ്യത. ഡാമിലെ നിലവിലെ ജലനിരപ്പ് 27.6 അടിയാണ്. ഡാമിന്റെ പരമാവധി സംഭരണശേഷി 29 അടി. നിലവില്‍ ഓറഞ്ച് അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. ജലനിരപ്പ് ഇനിയും ഉയര്‍ന്നാല്‍ റെഡ് അലര്‍ട്ട് പുറപ്പെടുവിച്ച് ഡാമിന്റെ ഷട്ടറുകള്‍ തുറക്കും. ജലനിരപ്പ് 28 അടിയിലെത്തിയാലാണ് റെഡ് അലര്‍ട്ട് പുറപ്പെടുവിക്കുക. മലവായ് തോടിന്റെ ഇരുവശത്തുമുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ അറിയിച്ചു.
അടുത്ത മൂന്ന് മണിക്കൂറിലെ മഴ മുന്നറിയിപ്പ്
അടുത്ത 3 മണിക്കൂറില്‍ കേരളത്തില്‍ എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.