Kerala Weather Live Updates, July 1: ന്യൂനമര്‍ദ്ദം, ജൂലൈ രണ്ട് മുതല്‍ ഒറ്റപ്പെട്ട ശക്തമായ മഴ; ഇന്നത്തെ കാലാവസ്ഥ വാര്‍ത്തകള്‍
July 1, Weather News Live: സംസ്ഥാനത്ത് ഒറ്റ ജില്ലകളിലും ഇന്ന് മഴ മുന്നറിയിപ്പില്ല
Kerala Weather Live Updates, July 1: തീരദേശ ഗംഗാതട പശ്ചിമ ബംഗാളിന് മുകളിലായി ന്യൂനമര്‍ദ്ദം സ്ഥിതിചെയ്യുന്നു. തെക്കന്‍ രാജസ്ഥാനും വടക്കന്‍ ഗുജറാത്തിനും മുകളിലായി ചക്രവാതചുഴി സ്ഥിതിചെയ്യുന്നു. ഇവയുടെ സ്വാധീനത്താല്‍ കേരളത്തില്‍ അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത. ജൂലൈ രണ്ട് മുതല്‍ നാല് വരെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
11.00 AM: ഇനിയുള്ള 2-3 ദിവസം പൊതുവെ സാധാരണ നിലയിലുള്ള മഴ ലഭിക്കും. മധ്യ വടക്കന്‍ ജില്ലകളില്‍ കൂടുതല്‍ പ്രദേശങ്ങളില്‍ മഴ ലഭിക്കും.
08.30 AM: ഇന്ന് മഴ മുന്നറിയിപ്പില്ല
സംസ്ഥാനത്ത് ഒറ്റ ജില്ലകളിലും ഇന്ന് മഴ മുന്നറിയിപ്പില്ല. എങ്കിലും ചിലയിടങ്ങളില്‍ ഒറ്റപ്പെട്ട മഴ ലഭിക്കാന്‍ സാധ്യതയുണ്ട്. നാളെ മുതല്‍ വടക്കന്‍ ജില്ലകളില്‍ മഴ സജീവമാകും.
08.00 AM: അടുത്ത മൂന്ന് മണിക്കൂറില്‍ കേരളത്തിലെ ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടത്തരം മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും; മറ്റു ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. (രാവിലെ 10 വരെയുള്ള മുന്നറിയിപ്പ്)