Webdunia - Bharat's app for daily news and videos

Install App

ന്യൂനമർദ്ദം ശക്തിപ്രാപിച്ചു, ഡിസംബർ 12 മുതൽ കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത

അഭിറാം മനോഹർ
ചൊവ്വ, 10 ഡിസം‌ബര്‍ 2024 (14:43 IST)
തെക്കു കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിനും  ഭൂമധ്യ രേഖയ്ക്ക് സമീപമുള്ള ഇന്ത്യന്‍ മഹാസമുദ്രത്തിനും മുകളിലായി സ്ഥിതി ചെയ്തിരുന്ന  ന്യുന മര്‍ദ്ദം തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനും തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിനും മുകളിലായി ശക്തി കൂടിയ ന്യുന മര്‍ദ്ദമായി സ്ഥിതി ചെയ്യുന്നു. അടുത്ത 24 മണിക്കൂറിനുള്ളില്‍ ശ്രീലങ്ക - തമിഴ് നാട് തീരത്തിന് സമീപത്തേക്കു  നീങ്ങാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. 
      
ഇതിനെ തുടര്‍ന്ന് കേരളത്തില്‍ അടുത്ത 5 ദിവസം ഒറ്റപ്പെട്ട  ഇടിമിന്നലോടു കൂടിയ നേരിയ/ഇടത്തരം മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥ വകുപ്പ് പറയുന്നു. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍  ഡിസംബര്‍ 12 ന്  അതിശക്തമായ മഴയ്ക്കും ഡിസംബര്‍ 12 -13  ശക്തമായ മഴയ്ക്കുമാണ് സാധ്യത. വിവിധ ജില്ലകളില്‍ പ്രഖ്യാപിച്ചിട്ടുള്ള മഴ അലര്‍ട്ടുകള്‍ ഇങ്ങനെ 
 
ഓറഞ്ച് അലര്‍ട്ട്
 
12/12/2024 : ഇടുക്കി, എറണാകുളം, തൃശൂര്‍   
എന്നീ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥവകുപ്പ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറില്‍ 115.6 mm മുതല്‍ 204.4 mm വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ (Very Heavy Rainfall) എന്നത് കൊണ്ട് കാലാവസ്ഥ വകുപ്പ് അര്‍ത്ഥമാക്കുന്നത്.
 
മഞ്ഞ അലര്‍ട്ട്
 
12/12/2024: പത്തനംതിട്ട, കോട്ടയം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്
13/12/2024: പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കാസറഗോഡ്
എന്നീ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാവകുപ്പ് മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്ററില്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്. ഇടിമിന്നലോടു കൂടിയ മഴയാണ് പ്രതീക്ഷിക്കുന്നത്.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

നടി ആക്രമിക്കപ്പെട്ട കേസില്‍ രാഷ്ട്രപതിക്ക് കത്തയച്ച് അതിജീവിത

'നടി ഉദ്ഘാടനത്തിന് പോയാല്‍ ഏതാനും മണിക്കൂറുകള്‍ക്ക് ലഭിക്കുന്ന തുകയാണ് 5 ലക്ഷം'; മന്ത്രിയായ ശേഷം ശിവന്‍കുട്ടി ശമ്പളം വാങ്ങുന്നില്ലേയെന്ന് സന്ദീപ് വാര്യര്‍

സിറിയയില്‍ വന്‍ ആക്രമണം നടത്തി ഇസ്രായേല്‍; ആക്രമണം നടത്തിയത് നൂറോളം കേന്ദ്രങ്ങളില്‍

ജിമ്മില്‍ പോയി മടങ്ങവെ നിയന്ത്രണം തെറ്റിയ ബൈക്ക് വൈദ്യുതി പോസ്റ്റില്‍ ഇടിച്ച് അപകടം; 20കാരിക്ക് ദാരുണാന്ത്യം

World Human Rights Day 2024: ലോക മനുഷ്യാവകാശ ദിനം

അടുത്ത ലേഖനം
Show comments