Select Your Language

Notifications

webdunia
webdunia
webdunia
webdunia

മധ്യ-വടക്കന്‍ കേരളത്തില്‍ മഴ തുടരും; വിവിധ ജില്ലകള്‍ക്ക് മുന്നറിയിപ്പ്

മധ്യ-വടക്കന്‍ കേരളത്തില്‍ മഴ തുടരും; വിവിധ ജില്ലകള്‍ക്ക് മുന്നറിയിപ്പ്
, ബുധന്‍, 26 ജൂലൈ 2023 (08:33 IST)
ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനത്താല്‍ മധ്യ-വടക്കന്‍ കേരളത്തില്‍ ഇന്നും മഴ തുടരും. വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ഒറ്റപ്പെട്ട മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. കേരള-കര്‍ണാടക തീരത്തും ലക്ഷദ്വീപ് പ്രദേശങ്ങളും മത്സ്യബന്ധനത്തിനു വിലക്കുണ്ട്. അടുത്ത മൂന്ന് മണിക്കൂറില്‍ കേരളത്തില്‍ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഈവര്‍ഷത്തെ നെഹ്‌റു ട്രോഫിയില്‍ മാറ്റുരയ്ക്കാന്‍ എത്തുന്നത് 72 വള്ളങ്ങള്‍; ടിക്കറ്റ് വില്‍പ്പന ആരംഭിച്ചു