അറബിക്കടലില്‍ തീവ്ര ന്യൂനമര്‍ദ്ദം; വരും മണിക്കൂറുകളില്‍ സംസ്ഥാനത്ത് ശക്തമായ മഴ
കേരളത്തില്‍ എല്ലാ ജില്ലകളിലും ഇടിമിന്നലോടു കൂടിയ മഴ ഇനിയുള്ള 2-3 ദിവസം തുടരും
Publish Date: Wed, 22 Oct 2025 (14:30 IST)
Updated Date: Wed, 22 Oct 2025 (14:33 IST)
അറബിക്കടലിലെ ന്യൂനമര്‍ദ്ദം തീവ്ര ന്യൂനമര്‍ദ്ദമായി (Depression) ശക്തി പ്രാപിച്ചു. ബംഗാള്‍ ഉള്‍ക്കടലിലെ ശക്തി കൂടിയ ന്യൂനമര്‍ദ്ദം നാളെയോടെ തീവ്ര ന്യൂനമര്‍ദ്ദമായി മാറി തുടര്‍ന്നുള്ള ദിവസങ്ങളില്‍ ആന്ധ്രാ, തമിഴ്‌നാട് ഭാഗത്തേക്ക് നീങ്ങാന്‍ സാധ്യത.
കേരളത്തില്‍ എല്ലാ ജില്ലകളിലും ഇടിമിന്നലോടു കൂടിയ മഴ ഇനിയുള്ള 2-3 ദിവസം തുടരും. ഇന്ന് കൂടുതല്‍ പ്രദേശങ്ങളില്‍ മഴ ലഭിച്ചേക്കും. അതിതീവ്ര മഴയ്ക്കുള്ള സാധ്യത കുറവാണ്.
സംസ്ഥാനത്ത് എല്ലാ ജില്ലകളിലും ഇന്ന് മഴ മുന്നറിയിപ്പുണ്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് ഓറഞ്ച് അലര്‍ട്ട് കൊണ്ട് അര്‍ത്ഥമാക്കുന്നത്. തിരുവനന്തപുരം, കൊല്ലം, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്.