ഇനിയും ലോക്ക്ഡൗണ്‍ നീട്ടുന്നത് ജനജീവിതം ദുസഹമാക്കുമെന്ന അഭിപ്രായങ്ങള്‍ സര്‍ക്കാര്‍ മുഖവിലയ്‌ക്കെടുക്കും. ജൂണ്‍ 16 ന് ശേഷം ലോക്ക്ഡൗണ്‍ നീട്ടേണ്ടതില്ലെന്ന നിലപാട് സര്‍ക്കാര്‍ സ്വീകരിക്കാനാണ് സാധ്യത. ജനജീവിതം സ്തംഭിക്കുമെന്നതിനാല്‍ കോവിഡ് വ്യാപനത്തെ ചെറുക്കാന്‍ ലോക്ക്ഡൗണ്‍ തുടരുന്നത് അപ്രായോഗികമാണ്. സാമൂഹ്യമാധ്യമങ്ങളില്‍ അടക്കം നിരവധി പേര്‍ ലോക്ക്ഡൗണിനെതിരെ രംഗത്തെത്തിയിട്ടുണ്ട്.
ലോക്ക്ഡൗണ്‍ നീട്ടാതെ കടുത്ത നിയന്ത്രണങ്ങള്‍ തുടരാം എന്ന നിലപാടായിരിക്കും സര്‍ക്കാര്‍ കൈക്കൊള്ളുക. ജനങ്ങള്‍ കൂട്ടംകൂടുന്ന എല്ലാ പരിപാടികളും ഒഴിവാക്കും. മദ്യവില്‍പ്പന ശാലകള്‍, ബാറുകള്‍, സിനിമാ തിയറ്ററുകള്‍ എന്നിവ ഉടന്‍ തുറക്കില്ല. ആഘോഷങ്ങള്‍ക്കും നിയന്ത്രണമുണ്ടാകും. വിവാഹം, മരണാനന്തര ചടങ്ങുകള്‍ എന്നിവയ്ക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ തുടരും. പൊലീസ് പരിശോധന കര്‍ശനമായി തുടരും. ടര്‍ഫുകള്‍, മൈതാനങ്ങള്‍ എന്നിവ അടഞ്ഞുകിടക്കും. ആരാധനാലയങ്ങളിലും നിയന്ത്രണം തുടരും. ജൂണ്‍ മാസം മുഴുവനും ഇത്തരം നിയന്ത്രണങ്ങള്‍ തുടരാനാണ് സാധ്യത.