Select Your Language

Notifications

webdunia
webdunia
webdunia
Saturday, 19 April 2025
webdunia

സ്ത്രീധനവുമായി അതിക്രമങ്ങള്‍ക്ക് എതിരെ ഇന്നുമുതല്‍ ഈ നമ്പറുകളില്‍ വിളിച്ച് പരാതിപ്പെടാം

Kerala

ശ്രീനു എസ്

, ബുധന്‍, 23 ജൂണ്‍ 2021 (11:02 IST)
സ്ത്രീധനവുമായി ബന്ധപ്പെട്ട അതിക്രമങ്ങള്‍ ഉള്‍പ്പെടെയുളള ഗാര്‍ഹിക പീഡനങ്ങള്‍ സംബന്ധിച്ച് പരാതികള്‍ നല്‍കുന്നതിന് ഇനി മുതല്‍ ഈ സംവിധാനം ഉപയോഗിക്കാം.
 
ഇത്തരം പരാതികളുളളവര്‍ക്ക് aparajitha.pol@kerala.gov.in എന്ന വിലാസത്തിലേക്ക് മെയില്‍ അയയ്ക്കാം. പരാതി അറിയിക്കാനുള്ള മൊബൈല്‍ നമ്പര്‍ 9497996992 ജൂണ്‍ 23 മുതല്‍ നിലവില്‍ വരും. പോലീസ് ആസ്ഥാനത്ത് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന സംസ്ഥാന പോലീസ് മേധാവിയുടെ കണ്‍ട്രോള്‍ റൂമിലും പരാതികള്‍ അറിയിക്കാം. ഫോണ്‍ 9497900999, 9497900286.
 
സ്ത്രീധനവുമായി ബന്ധപ്പെട്ട പരാതികളും പ്രശ്നങ്ങളും അന്വേഷിക്കുന്നതിന് പത്തനംതിട്ട ജില്ലാ പോലീസ് മേധാവി ആര്‍.നിശാന്തിനിയെ സ്റ്റേറ്റ് നോഡല്‍ ഓഫീസര്‍ ആയി നിയോഗിച്ചിട്ടുണ്ട്. ഒരു വനിതാ എസ്.ഐ അവരെ സഹായിക്കും. 9497999955 എന്ന നമ്പറില്‍ ജൂണ്‍ 23 മുതല്‍ പരാതികള്‍ അറിയിക്കാം.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കുടുംബത്തിന്റെ നിലയും വിലയും കാണിക്കാനുള്ള ഒന്നല്ല വിവാഹം, സ്വന്തം മക്കളെ വില്‍പ്പനച്ചരക്കാക്കരുത്: മുഖ്യമന്ത്രി