Select Your Language

Notifications

webdunia
webdunia
webdunia
webdunia

വിവാഹധൂർത്തും ആർഭാടവും നിരോധിക്കുന്ന കരട് ബിൽ വനിതാ കമ്മീഷൻ സർക്കാരിന് സമർപ്പിച്ചു

വിവാഹധൂർത്തും ആർഭാടവും നിരോധിക്കുന്ന കരട് ബിൽ വനിതാ കമ്മീഷൻ സർക്കാരിന് സമർപ്പിച്ചു
തിരുവനന്തപുരം , തിങ്കള്‍, 9 ഓഗസ്റ്റ് 2021 (19:20 IST)
തിരുവനന്തപുരം: സംസ്ഥാനത്ത് വർധിച്ചുവരുന്ന വിവാഹസംബന്ധമായ ആര്‍ഭാടവും ധൂര്‍ത്തും നിരോധിക്കുന്നതിനുള്ള നിയമനിര്‍മാണത്തിനായുള്ള ബില്ലിന്റെ കരട് നിർദേശങ്ങൾ കേരള വനിതാ കമ്മീഷൻ സർക്കാരിന് സമർപ്പിച്ചു.
 
കേരളത്തിൽ ഒരു സാ‌മൂഹ്യവിപത്തായി മാറികൊണ്ടിരിക്കുന്ന വിവാഹധൂര്‍ത്തും ആര്‍ഭാടവും കുറയ്ക്കുവാനാണ് നടപടി. വിവാഹം വധൂവരന്‍മാരുടെ, പ്രത്യേകിച്ച് വധുവിന്റെ രക്ഷിതാക്കള്‍ക്ക് താങ്ങാന്‍ കഴിയാത്ത ബാധ്യതകളാണ് സൃഷ്‌ടിക്കുന്നത്. വിവാഹശേഷം സ്ത്രീകൾ ഇതിന്റെ പേരിൽ കൊലചെയ്യപ്പെടുന്നതും ആത്മഹത്യ ചെയ്യപ്പെടുന്നതും വർധിച്ച സാഹചര്യത്തിലാണ് 2021-ലെ കേരള വിവാഹധൂര്‍ത്തും ആര്‍ഭാടവും നിരോധന ബില്‍ വനിതാ കമ്മിഷന്‍ സര്‍ക്കാരിന് സമര്‍പ്പിച്ചിരിക്കുന്നത്.
 
വിവിധ ജാതി, മത സമൂഹങ്ങളില്‍ വിവാഹത്തിന് അനുബന്ധമായി വിവാഹത്തിനു മുമ്പും ശേഷവും ഉള്‍പ്പെടെയുള്ള ചടങ്ങുകളിലെ ധൂര്‍ത്തും ആഡംബരവും ഉള്‍പ്പെടെ ഈ ബില്ലിന്റെ പരിധിയിൽ വരും.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സംസ്ഥാനത്ത് ഇന്ന് 13,049 പേർക്ക് കൊവിഡ്, 105 മരണം, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.21