Webdunia - Bharat's app for daily news and videos

Install App

ഗോളടിക്കുന്നവരെ ബെഞ്ചിലിരുത്തരുത്: തരൂരിനെ പുകഴ്ത്തി യുവനേതാക്കൾ

Webdunia
ഞായര്‍, 27 നവം‌ബര്‍ 2022 (17:15 IST)
പ്രൊഫഷണൽസ് കോൺഗ്രസ് സംസ്ഥാന കോൺക്ലേവിൽ ശശി തരൂർ എംപിയെ പുകഴ്ത്തി കോൺഗ്രസിലെ യുവനേതാക്കൾ. ഹൈബി ഈഡൻ എംപി,മാത്യു കുഴൽനാടൻ എംഎൽഎ, യൂത്ത് കോൺഗ്രസ് സംസ്ഥാന ഉപാധ്യക്ഷൻ കെഎസ് ശബരീനാഥൻ എന്നിവരാണ് തരൂരിന് പരസ്യപിന്തുണയുമായി രംഗത്തെത്തിയത്.
 
എത്ര വലിയ സൂപ്പർതാരങ്ങളുണ്ടെങ്കിലും ഐക്യത്തോട് കൂടി കളിക്കുന്ന ടീമിനാണ് ഫുട്ബോളിൽ വിജയിക്കാൻ സാധിക്കുകയെന്ന് മാത്യു കുഴൽനാടൻ പറഞ്ഞു. ഗോളടിക്കുന്നവർ സ്റ്റാർ ആകുന്നത് പതിവാണ്. ഗോളടിക്കുന്നവരാണ് സ്റ്റാറാകുക. അവരുടെ ഫ്ളെക്സ് ബോർഡുകൾ വരുന്നതും പ്രാധാന്യം ലഭിക്കുന്നതും പതിവാണ്. പക്ഷേ ആ ടീമിനെ പിടിച്ചുനിർത്തുന്നത് ഗോളിയാണ്. പ്രവർത്തകരാണ് ആ ഗോളി എന്നാണ് ഞാൻ കരുതുന്നത്. അവരെ നിരാശരാക്കുന്ന നിലപാട് പാർട്ടി നേതാക്കളിൽ നിന്ന് ഉണ്ടാകരുതെന്നാണ് ആഗ്രഹം.  മാത്യു കുഴൽനാടൻ പറഞ്ഞു.
 
തരൂരിനെ ഇന്ത്യയ്ക്ക് ഇനിയും ആവശ്യമുണ്ടെന്ന് ഹൈബി ഈഡൻ പറഞ്ഞു. കോൺഗ്രസ് പാർട്ടി തരൂരിൻ്റെ സാമർഥ്യം പ്രയോജനപ്പെടുത്തണമെന്നും ലോകം തരൂരിൻ്റെ വാക്കുകൾക്കായി കാതോർത്തിരിക്കുകയാണെന്നും ഹൈബി ഈഡൻ പറഞ്ഞു. ആരെയും ബെഞ്ചിലിരുത്താതെ എല്ലാവരെയും മുന്നോട്ടു കൊണ്ടുവരികയാണെങ്കില്‍ പാര്‍ട്ടിക്കും നാടിനും ഗുണമുണ്ടാകുമെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാനൗപാധ്യക്ഷൻ കെ എസ് ശബരീനാഥൻ പറഞ്ഞു.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

പെണ്‍കുട്ടികളുടെ നഗ്ന ചിത്രങ്ങള്‍ പകര്‍ത്തി ഭീഷണി; മൂന്ന് കുട്ടികളുടെ പിതാവായ ആള്‍ അറസ്റ്റില്‍

ഒരു ഡോളര്‍ കിട്ടാന്‍ 84.07 രൂപ കൊടുക്കണം; ഇന്ത്യന്‍ രൂപയ്ക്ക് 'പുല്ലുവില'

കോണ്‍ഗ്രസ് ഭരിക്കുന്ന സൊസൈറ്റിയില്‍ സാമ്പത്തിക തട്ടിപ്പ്; സെക്രട്ടറി സിന്ധു അറസ്റ്റില്‍

ടെക്‌നോ പാര്‍ക്കില്‍ ജോലി വാഗ്ദാനം നല്‍കി പണം തട്ടി; രണ്ട് യുവതികള്‍ അറസ്റ്റില്‍

ലോക്‌സഭാ ഉപതിരഞ്ഞെടുപ്പ്: വയനാട്ടില്‍ നിന്ന് 16 ലക്ഷം രൂപ പിടിച്ചെടുത്തു

അടുത്ത ലേഖനം
Show comments