കൊല്ലത്ത് ഉപജില്ലാ കലോത്സവത്തിനിടെ വിദ്യര്‍ത്ഥിനിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ അധ്യാപകനെതിരെ പോക്‌സോ ചുമത്തി കേസെടുത്തു. ചടയമംഗലം എയ്ഡഡ് സ്‌കൂളിലെ ഉര്‍ദു അധ്യാപകന്‍ യൂസഫിനെതിരെയാണ് കേസെടുത്തത്.
അതേസമയം പ്രതിയെ അറസ്റ്റുചെയ്തിട്ടില്ലെന്നും ഇയാള്‍ ഒളിവിലാണെന്നുമാണ് വിവരം. കടയ്ക്കലിലെ ഉപജില്ലാ കലോത്സവത്തിലാണ് സംഭവം.