Publish Date: Sun, 08 Aug 2021 (13:02 IST)
Updated Date: Sun, 08 Aug 2021 (13:04 IST)
കൊച്ചി: പൊതുയിടങ്ങളിൽ സ്ത്രീകളെ ശല്യം ചെയ്യുന്ന രീതിയിൽ പ്രാങ്ക് വീഡിയോ എടുത്ത യൂട്യൂബർ അറസ്റ്റിൽ. എറണാകുളം ചിറ്റൂർറോഡ് സ്വദേശി ആകാശ് സൈമൺ മോഹനെയാണ് എറണാകുളം നോർത്ത് പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാൾക്കെതിരെ സ്ത്രീകളെ ശല്യം ചെയ്‌തതടക്കമുള്ള വകുപ്പുകൾ ചേർത്താണ് കേസെടുത്തത്.
എറണാകുളം കച്ചേരിപ്പടിയില്‍ വീഡിയോ ഷൂട്ട് ചെയ്യുന്നതിനിടെയായിരുന്നു അറസ്റ്റ്. യൂട്യൂബർ അശ്ലീല ചേഷ്ടകളും ആംഗ്യങ്ങളും കാണിച്ചെന്നും മോശമായി സംസാരിച്ചെന്നും പരാതി വന്നതോടെയാണ് നടപടി. സ്ത്രീകളെ അപമാനിക്കുന്ന തരത്തിൽ പ്രാങ്ക് വീഡിയോ ചിത്രീകരിച്ച് യുട്യൂബിൽ അപ് ലോഡ് ചെയ്യുകയാണ് ഇയാൾ ചെയ്തിരുന്നത്.ഇയാളെ അറസ്റ്റ് ചെയ്‌ത ശേഷം ജാമ്യത്തിൽ വിട്ടയച്ചു.
വില്ലന്‍ ഹബ് എന്ന പേരിലുള്ള യൂട്യൂബ് ചാനലിലാണ് ഇയാള്‍ വീഡിയോ അപ്ലോഡ് ചെയ്തിരുന്നത്.ഈ വീഡിയോൾ നീക്കം ചെയ്യാനുള്ള നടപടികള്‍ എടുത്തതായി പൊലീസ് അറിയിച്ചു. വീഡിയോ ഷൂട്ട് ചെയ്യാൻ സഹായിച്ച ഇയാളുറ്റെ സുഹൃത്തുക്കളെയും പോലീസ് അന്വേഷിക്കുന്നുണ്ട്. ഇത്തരത്തിലുള്ള അഞ്ചോളം വീഡിയോകൾ ഇയാളുടെ യൂട്യൂബ് ചാനലിലുണ്ട്.