Publish Date: Mon, 28 May 2018 (20:49 IST)
Updated Date: Mon, 28 May 2018 (20:51 IST)
തിരുനൽവേലി: കെവിനെ തട്ടിക്കൊണ്ട് പോയി കൊലപ്പെടുത്തിയ സംഭവത്തിൽ രണ്ട് പ്രതികൾകൂടി പിടിയിലായി. നിഷാന മന്‍സിലില്‍ നിയാസ്, റിയാസ് എന്നിവരാണ് പിടിയിലായത്. ഇരുവരേയും തിരുനൽവേലിയിൽ നിന്നുമാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
അതേ സമയം കേസ് അന്വേണത്തിനായി പ്രത്യേക സംഘത്തെ രൂപീകരിച്ചു. ഐ ജി വിജയ് സാഖറെയുടെ നേതൃത്വത്തിൽ നാല് പ്രത്യേക സ്‌ക്വാഡുകൾ അന്വേഷണം നടത്തും. സി ബി സി ഐ ഡിയുടെ രണ്ട് സംഘങ്ങളും കൊല്ലം കോട്ടയം ജില്ലകളിൽ മറ്റു രണ്ട് സംഘങ്ങളുമാണ് അന്വേഷണം നടത്തുക.
കെവിനെ തട്ടിക്കൊണ്ടുപോകാൻ ഉപയോഗിച്ച വാഹനം നേരത്തെ പൊലീസ് പൊലീസ് കണ്ടെത്തിയിരുന്ന്. ഇന്നലെയാണ് കെവിനെ വധുവിന്റെ സഹോദരൻ അടങ്ങുന്ന സംഘം തട്ടിക്കൊണ്ടുപോകുന്നത്. തുടർന്ന് ഇന്ന് രാവിലെ തെന്മലക്കടുത്ത് വച്ച് കെവിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു.