Publish Date: Wed, 30 May 2018 (17:10 IST)
Updated Date: Wed, 30 May 2018 (17:14 IST)
കെവിനെ തട്ടിക്കൊണ്ടുപോകാൻ ഉപയോഗിച്ച രണ്ട് വാഹനങ്ങൾ കൂടി കണ്ടെത്തി. ഇതോടെ അക്രമി സംഘം കെവിനെ തട്ടിക്കൊണ്ടുപോകാൻ ഉപയോഗിച്ച എല്ലാ വാഹനങ്ങളും പൊലീസ് പിടിച്ചെടുത്തു.
കെവിനെ തട്ടിക്കൊണ്ടുപോകാൻ ഉപയോഗിച്ച ഐ20 കാറും അക്രമി സംഘം ഉപയോഗിച്ച വാഗൺ ആർ കാറുമാണ് പുനലൂരിലെ ആളൊഴിഞ്ഞ സ്ഥലത്തു നിന്നും കണ്ടെത്തിയത്. സംഭവ ദിവസം പുലർച്ചയോടെ പ്രതികൾ കാറ് ഉപേക്ഷിക്കുകയായിരുന്നു എന്നാണ് പൊലീസിന്റെ നിഗമനം.
കെവിനെ തട്ടിക്കൊണ്ടുപോയ ഐ20 കാറ് കഴുകി വൃത്തിയാക്കിയ നിലയിലാണ് കണ്ടെത്തിയത്. തെളിവ് നഷിപ്പിക്കാൻ ശ്രമമുണ്ടായി എന്നാണ് പൊലീസ് കരുതുന്നത്. ഫൊറൻസിക് വിദഗ്ധർ സ്ഥലത്തെത്തി പരിശോധന നടത്തി. പുനലൂർ സ്വദേശി ടിറ്റു എന്നയാളുടെയാണ് ഈ വാഹനം. മറ്റൊരു വാഹനമായ
ഇന്നോവ മുഖ്യ പ്രതികൾ കീഴടങ്ങിയപ്പോൾ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.