കെവിൻ വധം: മൂന്ന് പേർ കൂടി പിടിയിൽ

കെവിന്റെ കൊലപാതകം; മൂന്ന് പേർ കൂടി പിടിയിൽ

Webdunia
വ്യാഴം, 31 മെയ് 2018 (11:26 IST)
കോട്ടയത്ത് പ്രണയവിവാഹത്തെ തുടർന്ന് ഭാര്യാവീട്ടുകാർ കൊലപ്പെടുത്തിയ കെവിന്റെ മരണത്തിൽ മൂന്ന് പേർ കൂടി പിടിയിൽ. അഭിഭാഷകനോടൊപ്പം ഏറ്റുമാനൂർ കോടതിയിൽ കീഴടങ്ങാനെത്തിയ നലൂർ ചാലുപറമ്പിൽ വീട്ടിൽ നിഷാദ് (24), മരുതമൺ ഷിബിൻ (27) എന്നിവരും പീരുമേട് കോടതിയിൽ കീഴടങ്ങാനെത്തിയ ടിറ്റു ജെറോമും (24) ആണ് പിടിയിലായത്. 
 
ഏറ്റുമാനൂരിൽ അഭിഭാഷകനോടൊപ്പം കോടതിയിൽ കീഴടങ്ങാനെത്തിയ നിഷാദും ഷിബിനും മജിസ്‌ട്രേറ്റ് മുറിയിൽ ഇല്ലാത്തതിനാൽ രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് പൊലീസ് കസ്‌റ്റഡിയിലെടുത്തത്. പൊലീസിന്റെ നടപടിക്കെതിരെ അഭിഭാഷകൻ പരാതി നൽകിയിട്ടുണ്ട്.
 
തട്ടിക്കൊണ്ടുപോയ കാറുകളിലൊന്നിന്റെ ഉടമയും ഡ്രൈവറുമായിരുന്ന ടിറ്റു ജെറോം കോടതിയിൽ കീഴടങ്ങാൻ അപേക്ഷ നൽകിയിരുന്നെങ്കിലും കോടതി നിരസിച്ചതോടെ പൊലീസ് പിടികൂടുകയായിരുന്നു. കേസിൽ ഇതുവരെ ഒൻപതു പേർ പിടിയിലായി. ബാക്കി അഞ്ചു പേരെ തിരയുന്നു. പ്രതികൾ സഞ്ചരിച്ച 2 വാഹനങ്ങളും കണ്ടെത്തിയിട്ടുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അഫ്ഗാനികൾ ഇങ്ങോട്ട് കയറണ്ട, ഇമിഗ്രേഷൻ അപേക്ഷകൾ നിർത്തിവെച്ച് യുഎസ്

കടുത്ത പനി; വേടന്‍ തീവ്രപരിചരണ വിഭാഗത്തില്‍ തുടരുന്നു, സ്റ്റേജ് ഷോ മാറ്റി

ഇന്ത്യന്‍ മഹാസമുദ്രത്തിനും മുകളിലായി ശക്തി കൂടിയ ന്യുനമര്‍ദ്ദം; സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ തുടരും

Kerala Weather: തീവ്ര ന്യൂനമര്‍ദ്ദം വരുന്നു, കര തൊട്ട് സെന്‍യാര്‍ ചുഴലിക്കാറ്റ്; കേരളത്തില്‍ മഴ

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

എല്ലാം കാണുക

ഏറ്റവും പുതിയത്

അഫ്ഗാനികൾ ഇങ്ങോട്ട് കയറണ്ട, ഇമിഗ്രേഷൻ അപേക്ഷകൾ നിർത്തിവെച്ച് യുഎസ്

സര്‍ക്കാര്‍-സ്വാശ്രയ കോളേജുകളില്‍ ബിഎസ്‌സി നഴ്സിംഗ് സ്പോട്ട് അലോട്ട്മെന്റ് ഇന്ന്

എംഡിഎംഎ കേസിലുള്‍പ്പെട്ടയാളുടെ പണം പോലീസ് സ്റ്റേഷനില്‍ നിന്ന് കാണാതായി; എസ്‌ഐക്കെതിരെ അന്വേഷണം

കടുത്ത പനി; വേടന്‍ തീവ്രപരിചരണ വിഭാഗത്തില്‍ തുടരുന്നു, സ്റ്റേജ് ഷോ മാറ്റി

ആശുപത്രികള്‍ ചികിത്സാനിരക്ക് പ്രസിദ്ധപ്പെടുത്തണമെന്ന് ഹൈക്കോടതി; ഇല്ലെങ്കില്‍ രജിസ്‌ട്രേഷന്‍ റദ്ദാക്കും

അടുത്ത ലേഖനം
Show comments