കേസിന് നിർണ്ണായകമായി അനീഷിന്റെ മൊഴി; "ഇവൻ ചത്തെടാ, മറ്റവനേയും കൊല്ലാം"
അനീഷിന്റെ മൊഴി; "ഇവൻ ചത്തെടാ, മറ്റവനേയും കൊല്ലാം"
Publish Date: Thu, 31 May 2018 (11:45 IST)
Updated Date: Thu, 31 May 2018 (11:47 IST)
കെവിൻ വധത്തിൽ നിർണ്ണായക തെളിവുകൾ പുറത്ത്. മുങ്ങിമരണമാണെന്ന് നേരത്തെ പോസ്‌റ്റുമോർട്ടം റിപ്പോർട്ട് വന്നിരുന്നെങ്കിലും കൊലപാതകമാണെന്ന സൂചനയാണ് അനീഷിന്റെ മൊഴി. "ഇവൻ ചത്തെടാ (കെവിൻ), മറ്റവനേയും കൊല്ലാം (അനീഷ്)" എന്ന് ഗുണ്ടാ സംഘം പറഞ്ഞതായി മൊഴി.
കെവിൻ രക്ഷപെട്ടെന്ന് പറഞ്ഞപ്പോഴും അവരിൽ പരിഭ്രാന്തി ഉണ്ടായിരുന്നു. ക്രൂരമായി മർദ്ദിച്ച കെവിനെ കാറിൽ നിന്ന് പുറത്ത് കിടത്തുന്നതായി അനീഷ് കണ്ടിരുന്നു. ചാലിയേക്കരയിൽ ഒന്നര മണിക്കൂറോളം സംഘം നിന്നിരുന്നു. ഈ സമയം അനീഷിനെ 2 പേർ തടഞ്ഞുവച്ചിരുന്നു.
കൂടാതെ, കെവിന്റെ ഭാര്യ ഞായറാഴ്‌ച 11 മണിക്ക് ഗാന്ധിനഗർ സ്‌റ്റേഷനിൽ പരാതി നൽകുമ്പോൾ നീനുവിനെ കൊണ്ടുപോകാനായി ഗുണ്ടകൾ കാറിൽ പുറത്തുകാത്തുനിൽക്കുന്നുണ്ടെന്നും അനീഷിന്റെ മൊഴിയിൽ പറയുന്നു. നീനുവിനെ പൊലീസ് സ്‌റ്റേഷനിൽ നിന്ന് കൊണ്ടുപോകാനായിരുന്നു ഇവരുടെ പദ്ധതി. തന്നെയും കെവിനെയും തട്ടിക്കൊണ്ടുപോയവരിൽ ചിലർ പുറത്തുണ്ടെന്ന് അനീഷ് പറഞ്ഞിട്ടും ഗാന്ധിനഗർ പൊലിസ് അതിനെതിരെ നടപടിയൊന്നുമെടുത്തില്ല.