നീനുവിനെ ചേർത്ത് പിടിച്ച് രാജൻ, കെവിനെ കൊന്നുകളഞ്ഞവർ ഇതു കാണണം - കണ്ണുനനയിക്കുമീ ചിത്രം!

നീനുവിന്റെ മാതാപിതാക്കൾക്ക് ഇല്ലാതെ പോയ മനുഷ്യത്വം ഈ അച്ഛനുണ്ട്! - ശ്രദ്ധേയമാകുന്ന കുറിപ്പ്

Webdunia
ചൊവ്വ, 29 മെയ് 2018 (12:59 IST)
പ്രണയ വിവാഹത്തെ തുടർന്ന് നട്ടാശേരി എസ്എച്ച് മൗണ്ട് പിലാത്തറ കെവിൻ പി ജോസഫി (23)നെ ഭാര്യാ വീട്ടുകാർ കൊലപ്പെടുത്തിയ സംഭവം ഞെട്ടലോടെയാണ് കേരളം കേട്ടത്. അവിശ്വസനീയമായിരുന്നു പിന്നീടുവന്ന റിപ്പോർട്ടുകൾ. മനുഷ്യമനഃസാക്ഷിയെ ഞെട്ടിക്കുന്ന രീതിയിലായിരുന്നു കെവിന്റെ മരണം. 
 
കെവിന്റെ ഭാര്യയായി മരണം വരെ ജീവിക്കുമെന്ന് നീനു അറിയിച്ചിരുന്നു. നീനുവിനെ ആർക്കും വിട്ട് കൊടുക്കില്ലെന്ന് കെവിന്റെ പിതാവ് രാജനും അറിയിച്ചു. ഇനിയുള്ള കാലം നീനുവിനെ സംരക്ഷിക്കാനാണ് തീരുമാനമെന്നും കെവിന്റെ പിതാവ് അറിയിച്ചു.
 
നീനുവിനെ ചേർത്തുപിടിച്ച രാജന്റെ ചിത്രം ആരേയും വേദനിപ്പിക്കും. സ്വന്തം മകൻ നഷ്ടപ്പെട്ടിട്ടും നീനുവിനെ സംരക്ഷിക്കാൻ രാജൻ കാണിച്ച മനസ്സിനെ എത്ര പുകഴ്ത്തിയാലും മതിയാകില്ലെന്ന് സോഷ്യൽ മീഡിയ പറയുന്നു. സംഭവത്തിൽ ശ്രദ്ധേയമാകുന്ന ഫേസ്ബുക്ക് പോസ്റ്റ്:
 
സ്വന്തം മകനെ നഷ്ടപ്പെട്ട വേദന ഉള്ളിലൊതുക്കി, ഈ അച്ഛൻ നീനുവിനെ ചേർത്തുപിടിക്കുന്നത് കാണുമ്പോൾ കണ്ണു നിറയുന്നുണ്ട്.. കെവിനെ കൊന്നു കളഞ്ഞവർ ഇത് കാണണം, ഈ കുട്ടിയുടെ അച്ഛനും, അമ്മയും സഹോദരനും ഇതു കാണണം..ആരുടെയോ മകനെ ജാതിയുടെയോ, സമ്പത്തിന്റെയോ പേരിൽ കൊന്ന് ഇല്ലായ്മ ചെയ്യാൻ നിങ്ങൾക്ക് ഒരു മടിയും ഇല്ലായിരുന്നു.. എന്നാൽ ഈ അച്ഛൻ നിങ്ങളുടെ മകളെ ചേർത്തു പിടിക്കുകയാണ്, സംരക്ഷിക്കുകയാണ്.ഇവളുടെ കണ്ണീരിനും മുകളിൽ ആയിരുന്നോ നിങ്ങളുടെ സ്റ്റാറ്റസ്...നിങ്ങൾക്ക് ഇല്ലാതെ പോയ മനുഷ്യത്വം, പിതൃവാത്സല്യം... അതീ അച്ഛനുണ്ട്.. മോളെ നീ സുരക്ഷിതമായ കരങ്ങളിൽ ആണ്. 
 
പോസ്റ്റിന് കടപ്പാട്: നിമ്മി എലിസബത്ത് ജോർജ്

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ശബരിമല വൃതത്തിന്റെ ഭാഗമായി കറുത്ത വസ്ത്രം ധരിച്ച് സ്‌കൂളിലെത്തി; തൃശൂരില്‍ പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ക്ക് ക്ലാസില്‍ വിലക്ക്

പനിയെ തുടര്‍ന്നു ചികിത്സ തേടിയ യുവാവിന്റെ കരളില്‍ മീന്‍ മുള്ള്; ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തു

ആലപ്പുഴ റെയില്‍വേ സ്റ്റേഷനിലെ ട്രാക്കില്‍ നിന്ന് ഒരാളുടെ കാല്‍ കണ്ടെത്തി

ശബരിമല ദര്‍ശനത്തിനെത്തിയ തീര്‍ത്ഥാടക കുഴഞ്ഞുവീണു മരിച്ചു

നടി ഊർമിള ഉണ്ണി ബിജെപിയിൽ, നരേന്ദ്രമോദി ഫാനാണെന്ന് പ്രതികരണം

അടുത്ത ലേഖനം
Show comments