കെവിന്റെ കൊലപാതകം; രഹനയെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല, തമിഴ്‌നാട്ടിൽ തിരച്ചിൽ നടത്തും
രഹനയെ കൂടി വേണം, പിടിവിടാതെ പൊലീസ്
Publish Date: Fri, 01 Jun 2018 (09:22 IST)
Updated Date: Fri, 01 Jun 2018 (09:23 IST)
കോട്ടയത്തെ കെവിൻ വധക്കേസിൽ നീനുവിന്റെ അമ്മ രഹനയ്ക്ക് വേണ്ടിയുള്ള അന്വേഷണം പൊലീസ് തമിഴ്നാട്ടിലേക്ക് വ്യാപിപ്പിച്ചു. രഹ്നയുടെ ബന്ധുക്കള്‍ തെങ്കാശിയിലും തിരുനെല്‍വേലിയിലും കടയനല്ലൂരിലുമുണ്ടെന്ന വിവരത്തെത്തുടര്‍ന്നാണ് പൊലീസ് തമിഴ്നാട്ടിലേക്ക് നീങ്ങുന്നത്.
കെവിനെ കൊലപ്പെടുത്തിയ കേസിൽ നീനുവിന്റെ സഹോദരൻ ഷാനു ചാക്കോയും പിതാവ് ചാക്കോയും പ്രതികളാണെന്ന് പൊലീസ് നേരത്തെ ഉറപ്പിച്ചെങ്കിലും രഹ്നയുടെ പങ്ക് ഇതുവരെ വ്യക്തമാക്കിയിട്ടില്ല. പക്ഷേ, രഹനയെ കൂടി കണ്ടെത്തണമെന്നാണ് പൊലീസ് തീരുമാനം. കൊലപാതകം ആസൂത്രണം ചെയ്ത കാര്യം രഹനയ്ക്കും അറിയാമെന്ന് പൊലീസ് കരുതുന്നു.
രഹ്നയെ തേടി പത്തനാപുരത്തെ സഹോദരിയുടെ വീട്ടിലും പൊലീസ് എത്തിയിരുന്നു. തെന്മല ഒറ്റക്കല്ലിലെ വീട്ടില്‍ ഞായറാഴ്ച വൈകിട്ടോടെയാണ് ചാക്കോയെയും രഹ്നയെയും നാട്ടുകാര്‍ ഒടുവില്‍ കണ്ടത്.