Select Your Language

Notifications

webdunia
webdunia
webdunia
webdunia

ദേഹത്ത് 15 ചതവുകൾ, ആന്തരികാവയവങ്ങൾക്കും പരുക്ക്; ഇവയൊന്നും മരണകാരണമല്ല

ദേഹത്ത് 15 ചതവുകൾ, ആന്തരികാവയവങ്ങൾക്കും പരുക്ക്

ദേഹത്ത് 15 ചതവുകൾ, ആന്തരികാവയവങ്ങൾക്കും പരുക്ക്; ഇവയൊന്നും മരണകാരണമല്ല
കോട്ടയം , ബുധന്‍, 30 മെയ് 2018 (11:35 IST)
ദുരഭിമാനത്തിന്റെ പേരിൽ കെവിൻ പി ജോസഫിനെ ഭാര്യവീട്ടുകാർ മർദ്ദിച്ച് അവശനാക്കി ആറ്റിൽമുക്കി കൊല്ലുകയായിരുന്നുവെന്ന് പൊലീസ് സംശയിക്കുന്നു. കെവിന്റെ പോസ്‌റ്റുമോർട്ടത്തിൽ 15 ചതവുകൾ ഉണ്ടെന്നായിരുന്നു ജനനേന്ദ്രിയത്തിലും ചവിട്ടേറ്റ പരുക്കുകൾ ഉണ്ട് എന്നാണ് പോസ്‌റ്റുമോർട്ടം പ്രാഥമിക റിപ്പോർട്ട്. എന്നാൽ ഇവയൊന്നും മരണ കാരണവുമല്ലെന്നും റിപ്പോർട്ടിൽ പറയുന്നു.
 
മരിച്ച് 20 മണിക്കൂറോളം വെള്ളത്തിൽ കിടന്നെന്നും കണക്കാക്കുന്നു. വിശദപരിശോധനയ്‌ക്കായി ആന്തരികാവയവങ്ങളുടെ ഭാഗങ്ങൾ ശേഖരിച്ചിട്ടുണ്ട്. ഇവ തിരുവനന്തപുരത്തെ ഫൊറൻസിക് ലബോറട്ടറിയിലേക്ക് അയച്ചിരിക്കുകയാണ്.
 
ചെവ്വാഴ്‌ച രാവിലെ ആയിരുന്നു പോസ്‌റ്റുമോർട്ടം നടന്നത്. ശ്വാസകോശത്തിൽ വെള്ളം കയറിയാൽ മൃതദേഹം കമിഴ്‌ന്ന് കിടക്കുകയും കണ്ണുകൾ തുറന്ന നിലയിലും ആയിരിക്കും. കണ്ണിലെ തിളക്കം കാരണം ജലജീവികൾ കൊത്തിയതിനാലായിരിക്കും കണ്ണുകളുടെ ഭാഗത്തുണ്ടായ മുറിവെന്നുമാണ് നിഗമനം.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

താങ്ങായി തണലായി ഒരച്ഛൻ! - നീനു, നീ സുരക്ഷിതയാണ് ഈ കൈകളിൽ...