Webdunia - Bharat's app for daily news and videos

Install App

ആലപ്പുഴ ജിംഖാന, ഭീമന്റെ വഴി സംവിധായകര്‍ ഹൈബ്രിഡ് കഞ്ചാവുമായി അറസ്റ്റില്‍

രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് എക്‌സൈസ് ഫ്‌ളാറ്റിലെത്തിയത്

രേണുക വേണു
ഞായര്‍, 27 ഏപ്രില്‍ 2025 (07:44 IST)
Khalid Rahman and Ashraf Hamza

ആലപ്പുഴ ജിംഖാന സംവിധായകന്‍ ഖാലിദ് റഹ്‌മാന്‍, ഭീമന്റെ വഴി സംവിധായകന്‍ അഷറഫ് ഹംസ എന്നിവര്‍ ഹൈബ്രിഡ് കഞ്ചാവുമായി പിടിയില്‍. 1.6 ഗ്രാം ഹൈബ്രിഡ് കഞ്ചാവുമായി കൊച്ചിയിലെ ഫ്‌ളാറ്റില്‍ നിന്ന് എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡാണ് ഇരുവരെയും പിടികൂടിയത്. ഇവര്‍ക്കൊപ്പം ഷാലിഫ് മുഹമ്മദ് എന്നയാളെയും എക്‌സൈസ് അറസ്റ്റ് ചെയ്തു. മൂവരെയും മെഡിക്കല്‍ എടുത്ത ശേഷം പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു. 
 
രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് എക്‌സൈസ് ഫ്‌ളാറ്റിലെത്തിയത്. പുലര്‍ച്ചെ രണ്ടിനാണ് സംഭവം. ലഹരി ഉപയോഗിക്കുന്നതിനു തൊട്ടുമുന്‍പാണ് എക്‌സൈസ് സംഘം ഫ്‌ളാറ്റ് വളഞ്ഞത്. കൊച്ചിയിലെ എക്‌സൈസ് ഓഫീസില്‍ കൊണ്ടുപോയി ഇവരെ വിശദമായി ചോദ്യം ചെയ്തു. അതിനുശേഷം ജാമ്യത്തില്‍ വിട്ടയക്കുകയായിരുന്നു. 
 
ഇവര്‍ക്ക് ലഹരി കൊടുത്തവരെ കുറിച്ച് വിവരം ലഭിച്ചിട്ടുണ്ടെന്നും കേസെടുത്തിട്ടുണ്ടെന്നും എക്‌സൈസ് വ്യക്തമാക്കി. സിനിമ മേഖലയില്‍ ലഹരി ഉപയോഗിക്കുന്ന മറ്റു ചില താരങ്ങളുടെയും സാങ്കേതിക പ്രവര്‍ത്തകരുടെയും പേരുകള്‍ ഇരുവരും വെളിപ്പെടുത്തിയതായും സൂചനയുണ്ട്. ഇക്കാര്യത്തില്‍ എക്‌സൈസ് അന്വേഷണം നടത്തും. 
 
തമാശ, ഭീമന്റെ വഴി, സുലൈഖ മന്‍സില്‍ എന്നിവയാണ് അഷറഫ് ഹംസ സംവിധാനം ചെയ്ത ചിത്രങ്ങള്‍. അനുരാഗ കരിക്കന്‍ വെള്ളം, ഉണ്ട, ലൗ, തല്ലുമാല, ആലപ്പുഴ ജിംഖാന എന്നീ ഹിറ്റ് ചിത്രങ്ങളുടെ ഡയറക്ടറാണ് ഖാലിദ് റഹ്‌മാന്‍. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Coolie vs War 2 : വാർ 2 എല്ലാം തലൈവർക്ക് മുന്നിൽ ജുജുബി, ബുക്കിങ്ങിൽ കൂലി ഏറെ മുന്നിൽ

ഇത്തവണ ബിജെപി, പ്രിയങ്കാ ഗാന്ധിയെ കാണാനില്ല, വയനാട് ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകി

പാക്കിസ്ഥാനെ ആക്രമിച്ച വീഡിയോയുമായി ഇന്ത്യന്‍ വ്യോമസേന

പട്ടിണി മരണങ്ങൾ വ്യാജം, ഹമാസിൽ നിന്നും മോചനം വേണമെന്നാണ് പലസ്തീനികൾ പറയുന്നത്, ഹമാസ് കേന്ദ്രങ്ങളെല്ലാം നശിപ്പിക്കുമെന്ന് നെതന്യാഹു

ഫെയ്‌സ്ബുക്കില്‍ താന്‍ എഴുതിയത് കവിതയാണെന്ന് വിനായകന്‍; കേസെടുക്കാന്‍ വകുപ്പില്ലെന്ന് പോലീസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ഡാറ്റ പാക്കുകൾ, മറ്റ് ഓപ്പറേറ്റർമാരേക്കാൾ കുറഞ്ഞ നിരക്ക് ജിയോയിലെന്ന് ബിഎൻപി പാരിബാസ് റിപ്പോർട്ട്

എട്ടാംക്ലാസുവരെയുള്ള സ്‌കൂള്‍ കുട്ടികള്‍ക്ക് ഓണത്തിന് 4 കിലോ അരി വീതം നല്‍കും

കാട്ടുകോഴിയെ പാലക്കാട് ജനതയ്ക്ക് വേണ്ട, കോഴിയുമായി രാഹുലിന്റെ ഓഫീസിലേക്ക് മഹിളാമോര്‍ച്ച മാര്‍ച്ച്, പ്രതിഷേധിച്ച് ഡിവൈഎഫ്‌ഐയും

താന്‍ മുടിഞ്ഞ ഗ്ലാമര്‍ അല്ലേ, എത്ര ദിവസമായി നമ്പര്‍ ചോദിക്കുന്നു: രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ചാറ്റുകള്‍ പുറത്ത്

വി ഡി സതീശൻ പരാതി മുക്കി, വേട്ടക്കാരനൊപ്പം നിന്നെന്ന് വി കെ സനോജ്

അടുത്ത ലേഖനം
Show comments