Select Your Language

Notifications

webdunia
webdunia
webdunia
webdunia

സിഎംആര്‍എല്ലിന് സേവനം നല്‍കിയിട്ടില്ലെന്ന് വീണ സമ്മതിച്ചു: എസ്എഫ്‌ഐഒ കുറ്റപത്രം

കേസിലെ അന്തിമ കുറ്റപത്രമാണ് കേന്ദ്ര ഏജന്‍സികള്‍ക്ക് കൈമാറിയത്.

Veena Vijayan

സിആര്‍ രവിചന്ദ്രന്‍

, ശനി, 26 ഏപ്രില്‍ 2025 (13:29 IST)
മാസപ്പടി കേസില്‍ സിഎംആര്‍എല്ലിന് സേവനം നല്‍കിയിട്ടില്ലെന്ന് വീണ സമ്മതിച്ചതായി എസ്എഫ്‌ഐഒ. കുറ്റപത്രത്തിലെ വീണയുടെ മൊഴിയിലെ വിവരങ്ങളാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. മാസപ്പടിക്കേസ് കുറ്റപത്രം കൂടുതല്‍ കേന്ദ്ര ഏജന്‍സികളിലേക്ക് എസ്എഫ്‌ഐഒ നല്‍കിയിട്ടുണ്ട്. കേസിലെ അന്തിമ കുറ്റപത്രമാണ് കേന്ദ്ര ഏജന്‍സികള്‍ക്ക് കൈമാറിയത്. 
 
നാഷണല്‍ ഫിനാന്‍ഷ്യല്‍ റിപ്പോര്‍ട്ടിംഗ് അതോറിറ്റി, റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ, സെന്‍ട്രല്‍ ഇക്കണോമിക് ഇന്റലിജന്‍സ് ബ്യൂറോ, നാഷണല്‍ കമ്പനി ലോ ഡ്രൈബ്യൂണല്‍ എന്നിവയ്ക്കാണ് അന്വേഷണ വിവരങ്ങള്‍ കൈമാറിയത്. സിഎംആര്‍എല്ലിന്റെ സഹോദര സ്ഥാപനത്തില്‍ നിന്ന് എടുത്ത ലോണ്‍ അടയ്ക്കാന്‍ സിഎംആര്‍എല്ലില്‍ നിന്ന് ലഭിച്ച പണം ഉപയോഗിച്ചുവെന്നും പൊതു സ്ഥാപനമായ സിഎംആര്‍എല്ലിന് ഇത് വലിയ സാമ്പത്തിക നഷ്ടം ഉണ്ടാക്കി എന്നും കുറ്റപത്രത്തില്‍ പറയുന്നു. ഇതിനായി ശശിധരന്‍ കര്‍ത്തായും ടി.വീണയും ചേര്‍ന്ന് ഗൂഢാലോചന നടത്തിയതായി റിപ്പോര്‍ട്ടിലുണ്ട്.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'പറ്റിയാല്‍ എത്താം'; തൃശൂര്‍ പൂരത്തിനു മുഖ്യമന്ത്രിയെ ക്ഷണിച്ച് തിരുവമ്പാടി ദേവസ്വം