എ ഐ ടൂളുകൾ സാധാരണക്കാർക്കും ഉപയോഗിക്കാം, ഓൺലൈൻ കോഴ്സുമായി കൈറ്റ്, ആദ്യത്തെ 2500 പേർക്ക് അവസരം

അഭിറാം മനോഹർ
ഞായര്‍, 23 ഫെബ്രുവരി 2025 (14:43 IST)
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ടൂളുകള്‍ ഫലപ്രദമായി ഉപയോഗിക്കാന്‍ സാധാരണക്കാരെ പ്രാപ്തരാക്കുന്ന ഓണ്‍ലൈന്‍ പരിശീലന പദ്ധതിക്ക് തുടക്കം കുറിക്കാനൊരുങ്ങി കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് ടെക്‌നോളജി ഫോര്‍ എഡ്യൂക്കേഷന്‍. എ ഐ എസന്‍ഷ്യന്‍സ് എന്നാണ് പുതിയ കോഴ്‌സിന്റെ പേര്. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 25,00 പേരെയാണ് എ ഐ പരിശീലനത്തിന്റെ ഒന്നാം ബാച്ചില്‍ ഉള്‍പ്പെടുത്തുക. മാര്‍ച്ച് 5 വരെ രജിസ്റ്റര്‍ ചെയ്യാം.
 
കൈറ്റിന്റെ നാലാഴ്ച ദൈര്‍ഘ്യമുള്ള എ ഐ എസന്‍ഷ്യല്‍സ് എന്ന ഓണ്‍ലൈന്‍ കോഴ്‌സില്‍ ഓരോ 20 പേര്‍ക്കും പ്രത്യേക മെന്റര്‍മാരുണ്ടാകും. കോഴ്‌സിന്റെ ഭാഗമായി വീഡിയോ ക്ലാസുകള്‍ക്കും റിസോഴ്‌സുകള്‍ക്കും പുറമെ എല്ലാ ആഴ്ചയും ഓണ്‍ലൈന്‍ കോണ്ടാക്റ്റ് ക്ലാസും ഉണ്ടാകും. നേരത്തെ 80,000 സ്‌കൂള്‍ അധ്യാപകര്‍ക്കായി കൈറ്റ് നടത്തിയ എ ഐ പരിശീലന മൊഡ്യൂള്‍ മെച്ചപ്പെടുത്തിയാണ് എ ഐ എസെന്‍ഷ്യല്‍സ് എന്ന പുതിയ കോഴ്‌സ് തയ്യാറാക്കിയിരിക്കുന്നത്.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

മംദാനി ആവശ്യപ്പെട്ടു, താന്‍ സമ്മതം മൂളിയെന്ന് ട്രംപ്, വെള്ളിയാഴ്ച വൈറ്റ് ഹൗസില്‍ കൂടിക്കാഴ്ച

എട്ട് മാസം ഗര്‍ഭിണിയായ ആദിവാസി യുവതിയെ കാണാതായി; വനമേഖലയില്‍ ഡ്രോണ്‍ ഉപയോഗിച്ച് തിരച്ചില്‍

കെഎസ്ഇബി ജീവനക്കാരുടെ അശ്രദ്ധ: അപകടത്തില്‍ പരിക്കേറ്റ ബെറ്റ്സന്‍ ബാബു ചികിത്സയിലിരിക്കെ മരിച്ചു

ശബരിമലയില്‍ ഇന്നുമുതല്‍ 75,000 പേര്‍ക്ക് മാത്രം ദര്‍ശനം; സ്‌പോട്ട് ബുക്കിംഗ് 5000 പേര്‍ക്ക് മാത്രം

എട്ടിന്റെ പണി; വി.എം.വിനുവിനു പകരം പുതിയ സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കാന്‍ കോണ്‍ഗ്രസ്

അടുത്ത ലേഖനം
Show comments