Webdunia - Bharat's app for daily news and videos

Install App

ഒന്‍പതുവര്‍ഷം മുന്‍പ് അടഞ്ഞ വാതില്‍ വീണ്ടും തുറക്കുന്നു; ടിപി ചന്ദ്രശേഖരന്റെ ഫേണ്‍ നമ്പര്‍ ഔദ്യോഗിക നമ്പരാക്കി കെകെ രമ

ശ്രീനു എസ്
ബുധന്‍, 30 ജൂണ്‍ 2021 (16:19 IST)
ടിപി ചന്ദ്രശേഖരന്റെ ഫേണ്‍ നമ്പര്‍ ഔദ്യോഗിക നമ്പരാക്കി എംഎല്‍എ കെകെ രമ. വാട്‌സാപ്പ് ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ ഈ നമ്പരില്‍ ലഭ്യമാണെന്ന് ടിപി ചന്ദ്രശേഖരന്റെ ഭാര്യ കെകെ രമ പറഞ്ഞു. ഏതുസമയത്തും കോളുകള്‍ വന്നുകൊണ്ടിരുന്ന നമ്പരായിരുന്നു 9447933040 എന്നും അതെല്ലാം സഖാവ് ടിപി ചന്ദ്രശേഖരന്‍ എടുക്കുമായിരുന്നുവെന്നും വടകര എംഎല്‍എ കെകെ രമ പറഞ്ഞു. ഫേസ്ബുക്ക് പേസാറ്റിലൂടെയും കെകെ രമ ഇക്കാര്യം പങ്കുവച്ചിട്ടുണ്ട്.
 
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം-
 
പ്രിയപ്പെട്ട സഹോദരീ സഹോദരന്മാരേ,
 
നിങ്ങള്‍ അപാരമായ സ്‌നേഹ വായ്‌പോടെ നിങ്ങളുടെ നിയമസഭാ പ്രതിനിധിയായി എന്നെ തിരഞ്ഞെടുത്തിട്ട് രണ്ടു മാസങ്ങളാവാറായി.
 
മണ്ഡലത്തിനകത്തു നിന്നും പുറത്തു നിന്നും ഏറെ ആവേശം പകരുന്ന പിന്തുണയും ഐക്യദാര്‍ഡ്യവുമാണ് കിട്ടിക്കൊണ്ടിരിക്കുന്നത്. ഒപ്പം വടകരയിലെ ജനത ഏറെ പ്രതീക്ഷയോടെയാണ് ഈ വിജയത്തെ നോക്കിക്കാണുന്നത്. നിങ്ങളുടെയെല്ലാം പിന്തുണയും സഹകരണവും ഉള്ളതിനാല്‍ ആ പ്രതീക്ഷകള്‍ സാക്ഷാത്ക്കരിക്കാനാവുമെന്ന ശുഭാപ്തി വിശ്വാസം എനിക്കുണ്ട്. മണ്ഡലത്തിലെ ചില ജനകീയ പ്രശ്‌നങ്ങളില്‍ ഇടപെടാന്‍ കഴിഞ്ഞതിന്റെ ചാരിതാര്‍ത്ഥ്യവും പങ്കിടുന്നു.
 
കൂടുതല്‍ ഫലപ്രദമായി മണ്ഡലത്തിലെ ദൈനം ദിന പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ എം എല്‍ എ ഓഫീസ് പ്രവര്‍ത്തിക്കുന്ന വിവരം ഇതിനോടകം അറിഞ്ഞിട്ടുണ്ടാവുമല്ലോ. വടകരയുടെ പ്രിയപ്പെട്ട എം.പി. കെ.മുരളിധരനാണ് ഓഫീസ് ഉദ്ഘാടനം ചെയ്തത്.
മത / സാമുദായിക / രാഷ്ട്രീയ ഭേദമില്ലാതെ എവര്‍ക്കും എപ്പോഴും ഓഫീസിലേക്ക് സുസ്വാഗതം.
 
വിവിധ ആവശ്യങ്ങള്‍ക്ക് ഓഫീസില്‍ ബന്ധപ്പെടാനുള്ള ഔദ്യോഗിക നമ്പറുകള്‍ പരിചയപ്പെടാം.
+914962512020 ഇതാണ് വടകരയിലെ എം.എല്‍.എ ഓഫീസ് നമ്പര്‍.
 
+919447933040 ഇത് എം.എല്‍.എയുടെ ഔദ്യോഗിക നമ്പറാണ്.
ഇത് കേള്‍ക്കുന്ന ചിലര്‍ക്കെങ്കിലും ഈ നമ്പര്‍ ഓര്‍മ്മയുണ്ടാവാം. സഖാവ് ടി.പി. ചന്ദ്രശേഖരന്‍ അവസാന നാള്‍ വരെ ഉപയോഗിച്ചിരുന്ന നമ്പറാണിത്.
ഈ നമ്പര്‍വീണ്ടും ആക്ടീവാവുകയാണ്. ദേശീയ തലത്തില്‍ തന്നെ സജീവ സമര സംഘടനാ പ്രവര്‍ത്തനമുണ്ടായിരുന്ന വിദ്യാര്‍ത്ഥി ജീവിതത്തിന് ശേഷം ടി.പി. യുടെ ജീവിത സഖാവായി , പ്രാദേശികമായ രാഷ്ട്രീയ പ്രവര്‍ത്തനങ്ങളും മഹിളാ സംഘടനവുമൊക്കെയായി കഴിഞ്ഞിരുന്ന ഞാന്‍ വീണ്ടും പൊതു രംഗത്ത് സജീവമായതിന്റെ പശ്ചാത്തലം നിങ്ങള്‍ക്കറിയാമല്ലോ ! സ ടി.പി വീണു പോയിടത്തു നിന്ന് , മുന്നോട്ട്‌പോവുകയാണ് നമ്മള്‍ . 2012 മെയ് 4 വരെ പല തരം പൊതു ആവശ്യങ്ങള്‍ക്ക് ജനങ്ങള്‍ നിരന്തരം വിളിച്ചിരുന്ന , സ. ടി.പി ജനതയെ കേട്ട ആ നമ്പറില്‍ നമുക്ക് പരസ്പരം കേള്‍ക്കാം..
 
കെ.കെ രമ

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്

എല്ലാം കാണുക

ഏറ്റവും പുതിയത്

കോതമംഗലം പലവന്‍ പടിയില്‍ കുളിക്കാനിറങ്ങിയ രണ്ട് യുവാക്കള്‍ മുങ്ങി മരിച്ചു

ആശാ വര്‍ക്കര്‍മാര്‍ക്കായി കേന്ദ്ര ആരോഗ്യമന്ത്രിയെ കണ്ട് വീണാ ജോര്‍ജ്; അനുകൂല നിലപാട്

എമ്പുരാന്റെ പ്രദര്‍ശനം തടയില്ലെന്ന് ഹൈക്കോടതി; ഹര്‍ജിക്കാരനെ സസ്‌പെന്‍ഡ് ചെയ്ത് ബിജെപി

ഹോസ്റ്റലില്‍ നിന്ന് കഞ്ചാവ് പിടിച്ചെടുത്ത സംഭവം: കഞ്ചാവ് പിടിച്ചെടുത്ത ഹോസ്റ്റല്‍ കേരള സര്‍വകലാശാലയുടേതല്ലെന്ന് വിസി

ഗുജറാത്തിലെ പടക്ക നിര്‍മ്മാണശാലയില്‍ വന്‍സ്‌ഫോടനം; 17 തൊഴിലാളികള്‍ മരിച്ചു

അടുത്ത ലേഖനം
Show comments