Select Your Language

Notifications

webdunia
webdunia
webdunia
webdunia

സമൂഹ വ്യാപനം ഉണ്ടായാൽ വലിയ പ്രത്യാഘാതം നേരിടേണ്ടിവരിക കേരളത്തിന്: മുന്നറിയിപ്പുമായി ആരോഗ്യമന്ത്രി

സമൂഹ വ്യാപനം ഉണ്ടായാൽ വലിയ പ്രത്യാഘാതം നേരിടേണ്ടിവരിക കേരളത്തിന്: മുന്നറിയിപ്പുമായി ആരോഗ്യമന്ത്രി
, ശനി, 18 ജൂലൈ 2020 (11:35 IST)
രോഗബാധിതരുടെ എണ്ണം ഉയരുന്നത് സർക്കാർ മുൻകൂട്ടി കണ്ടിരുന്നു എന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ. ജനസാന്ദ്രത വളരെ കൂടുതലായതിനാൽ സമൂഹ വ്യാപനം ഉണ്ടായാൽ വലിയ പ്രത്യാഘാതം നേരിടേണ്ടിവരിക കേരളത്തിനായിരിയ്ക്കും എന്നും ആരോഗ്യമന്ത്രി മുന്നറിയിപ്പ് നൽകി. 
 
രോഗവ്യാപനം ഉയരുമെന്ന് കണ്ട് തന്നെ സര്‍ക്കാര്‍ തയ്യാറെടുപ്പുകള്‍ നടത്തിയിരുന്നു. മരണ നിരക്കിന്റെ കാര്യത്തിലായാലും കോവിഡ് വ്യാപനത്തിന്റെ കാര്യത്തിലായാലും ജനങ്ങളെ അണിനിരത്തിക്കൊണ്ട് എല്ലാ കഴിവുകളും ഉപയോഗിച്ച്‌ പിടിച്ചുനില്‍ക്കാന്‍ ശ്രമിക്കുകയാണ്. രോഗവ്യാപനം നിയന്ത്രിക്കാനും മരണ നിരക്ക് കുറയ്ക്കാനുമാണ് സര്‍ക്കാര്‍ തുടക്കം മുതല്‍ ശ്രമിച്ചത്. വലിയൊരു പരിധിവരെ ഇത് നടപ്പാക്കി.
 
രാജ്യത്താകെയുള്ള കണക്കുകള്‍ നോക്കുമ്പോൾ ‍കേരളത്തില്‍ വളരെ കുറവ് കോവിഡ് കേസുകളെ ഉള്ളൂ എന്നത് ആശ്വാസമാണ്. അയൽ സംസ്ഥാനങ്ങളില്‍ കേരളത്തെ അപേക്ഷിച്ച്‌ കോവിഡ് വ്യാപനം രൂക്ഷമാണ്. കോവിഡ് കേസുകള്‍ വര്‍ധിച്ചാല്‍ നിലവിലുളള ആരോഗ്യപ്രവര്‍ത്തകരെ തികയാത്ത അവസ്ഥ വരും. അതിനാല്‍ ആരോഗ്യവകുപ്പിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ അനുസരിക്കാന്‍ എല്ലാവരും തയ്യാറാകണമെന്നും ആരോഗ്യമന്ത്രി പറഞ്ഞു

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

തിരുവനന്തപുരത്ത് കര്‍ക്കിടക വാവ് ബലിദര്‍പ്പണം പൊതു സ്ഥലത്ത് അനുവദിക്കില്ല