Select Your Language

Notifications

webdunia
webdunia
webdunia
webdunia

ആരോഗ്യവകുപ്പ് കെ.കെ.ശൈലജയ്ക്ക് തന്നെ

Pinarayi Vijayan
, തിങ്കള്‍, 3 മെയ് 2021 (15:52 IST)
രണ്ടാം പിണറായി സര്‍ക്കാരിലും കെ.കെ.ശൈലജ ആരോഗ്യമന്ത്രിയായി തുടരും. ആരോഗ്യമന്ത്രി എന്ന നിലയില്‍ കെ.കെ.ശൈലജയുടെ പ്രകടനം മികച്ചതാണെന്നും വകുപ്പ് മാറ്റേണ്ടതില്ലെന്നുമാണ് സിപിഎം തീരുമാനം. ആരോഗ്യവകുപ്പിനൊപ്പം മറ്റേതെങ്കിലും സുപ്രധാന വകുപ്പും ശൈലജ ടീച്ചര്‍ക്ക് നല്‍കിയേക്കാം. നേരത്തെ വനിത, ശിശു ക്ഷേമ വികസന വകുപ്പും ശൈലജയാണ് കൈകാര്യം ചെയ്തിരുന്നത്. 
 
കോവിഡ് മഹാമാരിയുടെ സമയത്ത് കേരളത്തിന്റെ ആരോഗ്യരംഗം വലിയ രീതിയില്‍ പ്രശംസിക്കപ്പെട്ടിരുന്നു. ആരോഗ്യരംഗം ആഗോള തലത്തില്‍ തന്നെ ശ്രദ്ധിക്കപ്പെട്ടതില്‍ കെ.കെ.ശൈലജയുടെ പ്രകടന മികവ് എടുത്തുപറയേണ്ടതാണ്. കോവിഡ് വ്യാപനം തുടരുന്ന പശ്ചാത്തലത്തില്‍ ആരോഗ്യവകുപ്പ് കൈകാര്യം ചെയ്യാനുള്ള മിടുക്ക് ശൈലജയ്ക്ക് തന്നെയാണെന്നാണ് പാര്‍ട്ടിയും മുന്നണിയും വിലയിരുത്തുന്നത്. 
 
മട്ടന്നൂരില്‍ നിന്ന് ജനവിധി തേടിയ കെ.കെ.ശൈലജ വന്‍ ഭൂരിപക്ഷത്തിലാണ് ജയിച്ചത്. 60,963 വോട്ടുകളുടെ ഭൂരിപക്ഷമാണ് ശൈലജയ്ക്ക് ലഭിച്ചത്. സംസ്ഥാനത്തെ ഏറ്റവും റെക്കോര്‍ഡ് ഭൂരിപക്ഷമാണിത്. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

നിയമസഭയില്‍ പിണറായി വിജയനെ നേരിടാന്‍ കെ.കെ.രമ; കാത്തിരിക്കുന്നത് വന്‍ രാഷ്ട്രീയപ്പോര്