100 സീറ്റോടെ എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരം നിലനിര്‍ത്തുമെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ. കൊവിഡ് കാലത്തെ പ്രവര്‍ത്തനം സര്‍ക്കാരിന് നേട്ടമുണ്ടാക്കും. അതേസമയം കൂത്തുപറമ്പില്‍ കെപി മോഹനന്‍ തോല്‍ക്കുമെന്ന പ്രചരണം തെറ്റാണെന്നും അവര്‍ പറഞ്ഞു. ജയിപ്പിക്കുന്നത് വ്യക്തികളെയല്ല മറിച്ച് ഇടതു പക്ഷ ജനാധിപത്യമുന്നണിയെയാണെന്നും ആരോഗ്യമന്ത്രി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
അതേസമയം അടുത്ത് കേരളം ആരുഭരിക്കുമെന്ന് ചര്‍ച്ച ചെയ്ത 22എക്‌സിറ്റ് പോളുകളില്‍ 19 സര്‍വേകളും എല്‍ഡിഎഫ് അധികാരത്തില്‍ വരുമെന്നാണ് പ്രവചിക്കുന്നത്. മൂന്നെണ്ണം മാത്രമാണ് യുഡിഎഫിന് സാധ്യത പ്രവചിക്കുന്നത്.