മലയാളി വിദ്യാർത്ഥിനി ക്രൂരമായി റാഗിങിനിരയായ സംഭവം; അടിയന്തിരമായി ഇടപെടുമെന്ന് മന്ത്രി കെകെ ഷൈലജ
കർണാടകയിലെ ഗുൽബർഗയിലുള്ള നഴ്സിങ് കോളജിൽ മലയാളി വിദ്യാർത്ഥിനി ക്രൂരമായി റാഗിങിന് ഇരയായ സംഭവത്തിൽ അടിയന്തിരമായി ഇടപെടുമെന്ന് സാമൂഹിക ക്ഷേമ വകുപ്പ് മന്ത്രി കെ കെ ഷൈലജ അറിയിച്ചു.
കർണാടകയിലെ ഗുൽബർഗയിലുള്ള നഴ്സിങ് കോളജിൽ മലയാളി വിദ്യാർത്ഥിനി ക്രൂരമായി റാഗിങിന് ഇരയായ സംഭവത്തിൽ അടിയന്തിരമായി ഇടപെടുമെന്ന് സാമൂഹിക ക്ഷേമ വകുപ്പ് മന്ത്രി കെ കെ ഷൈലജ അറിയിച്ചു.
കര്‍ണാടക സര്‍ക്കാരുമായി ഇത് സംബന്ധിച്ച് ബന്ധപ്പെടുമെന്ന് മന്ത്രി അറിയിച്ചു. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും. ആഭ്യന്തര വകുപ്പും മുഖ്യമന്ത്രി പിണറായി വിജയനുമായി ആലോചിച്ച് തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
എടപ്പാള്‍ സ്വദേശിനിയായ വിദ്യാര്‍ത്ഥിനി അശ്വതിയാണ് ഗുരുതര പരുക്കുകളോടെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിൽ കഴിയുന്നത്. മലയാളികളായ സീനിയര്‍ വിദ്യാര്‍ത്ഥികളാണ് റാഗ് ചെയ്തത്. റാഗ് ചെയ്ത സീനിയര്‍ വിദ്യാര്‍ത്ഥിനികള്‍ കക്കൂസ് വൃത്തിയാക്കുന്ന ലായനി കുടിപ്പിച്ചതിനെ തുടര്‍ന്ന് പെണ്‍കുട്ടിയുടെ അന്നനാളം വെന്തുരുകിയ നിലയിലാണ്.
അതേസമയം, പെണ്‍കുട്ടിക്ക് ചികിത്സയ്ക്ക് വേണ്ട എല്ലാ സഹായവും നല്‌കാമെന്ന് മന്ത്രി എ കെ ബാലന്‍ വ്യക്തമാക്കി. മെഡിക്കല്‍ കോളജിലെ മുഴുവന്‍ ചികിത്സാചിലവും സര്‍ക്കാര്‍ വഹിക്കുന്നതായിരിക്കുമെന്നും മന്ത്രി പറഞ്ഞു.