Select Your Language

Notifications

webdunia
webdunia
webdunia
webdunia

ചര്‍ച്ചയ്‌ക്ക് ഇനി പ്രസക്‍തിയില്ല; മാണി യുഡിഎഫ് വിട്ടു - പ്രഖ്യാപനം ഞായറാഴ്‌ച

ക്യാമ്പിന്റെ തുടക്കത്തില്‍ ആദ്യം പാര്‍ട്ടി സ്‌റ്റിയറിംഗ് കമ്മിറ്റി യോഗം ചേരും

ചര്‍ച്ചയ്‌ക്ക് ഇനി പ്രസക്‍തിയില്ല; മാണി യുഡിഎഫ് വിട്ടു - പ്രഖ്യാപനം ഞായറാഴ്‌ച
കോഴഞ്ചേരി , ശനി, 6 ഓഗസ്റ്റ് 2016 (16:33 IST)
ആശങ്കകള്‍ക്കും സന്ദേഹങ്ങള്‍ക്കും വിരാമമിട്ട് കേരളാ കോണ്‍ഗ്രസ് (എ) യുഡിഎഫ് വിടുമെന്ന് വ്യക്തമായി.   ചരല്‍കുന്ന് ക്യാമ്പ് ഉദ്ഘാടനം ചെയ്‌തു സംസാരിക്കുന്നതിനിടെയാണ് പാര്‍ട്ടി ചെയര്‍മാര്‍ കെഎം മാണി രാഷ്‌ട്രീയ കേരളം ഉറ്റുനോക്കിയിരുന്ന ചോദ്യത്തിന് ഉത്തരം നല്‍കിയത്. പാര്‍ട്ടിയുടെ തീരുമാനം യോഗത്തിന്റെ രണ്ടാം ദിവസമായ നാളെ അറിയിക്കും.

ക്യാമ്പിന്റെ തുടക്കത്തില്‍ ആദ്യം പാര്‍ട്ടി സ്‌റ്റിയറിംഗ് കമ്മിറ്റി യോഗം ചേരും. തുടര്‍ന്ന് നിയോജകമണ്ഡലം പ്രസിഡന്റുമാരും മറ്റും പങ്കെടുക്കുന്ന ചര്‍ച്ചകള്‍ നടക്കും. രാത്രിയില്‍ എംഎല്‍എമാരുടെയും എംപി മാരുടെയും സംയുക്‍തയോഗം ചേരും. ഈ യോഗത്തിലാകും പ്രത്യോക ബ്ലോക്കായി ഇരിക്കുന്നതടക്കമുള്ള നിലപാടുകള്‍ സ്വീകരിക്കുക. ഏഴിന് ചേരുന്ന രാഷ്‌ട്രീയ പ്രമേയത്തിലൂടെ ഇക്കാര്യം അവതരിപ്പിക്കാനുമാണ് മാണിയുടെ ലക്ഷ്യം.

നിലവിലെ സാഹചര്യത്തില്‍ യുഡിഎഫിലെ പ്രധാനഘടകക്ഷിയായ കേരളാ കോണ്‍ഗ്രസ് നിയമസഭയില്‍ പ്രത്യേക ബ്ലോക്കായി ഇരിക്കാനും കോണ്‍ഗ്രസിനോടും പ്രതിപക്ഷത്തോടും സമദൂരം പാലിക്കാനുമാണ് കെഎം മാണി തീരുമാനിച്ചിരിക്കുന്നത്. ഉദ്ഘാടന പ്രസംഗത്തില്‍ എന്‍ഡിഎയിലേക്കുള്ള പ്രവേശനത്തെക്കുറിച്ച് വ്യക്തമാകാതിരുന്ന മാണി കോണ്‍ഗ്രസിനെയും എല്‍ഡിഎഫിനെതിരെയും ആഞ്ഞടിക്കുകയും ചെയ്‌തു.
webdunia

ബാര്‍ കോഴക്കേസില്‍ ഇരട്ട നീതിയാണ് നടന്നതെന്ന വാദം ഉറപ്പിക്കുകയാണ് കേരളാ കോണ്‍ഗ്രസ് ഇന്നു ചെയ്‌തത്. പാര്‍ട്ടിയെ നാണം കെടുത്തിയ ബാര്‍ കോഴ കേസില്‍ കോണ്‍ഗ്രസ് ദേശിയ നേതൃത്വം ഇടപെടണമെന്ന് മാണി ആവശ്യപ്പെട്ടിരുന്നുവെങ്കിലും അവിടെയും തിരിച്ചടിയായിരുന്നു ലഭിച്ചത്. ഇതോടെയാണ് ശക്തമായ നിലപാടുകള്‍ സ്വീകരിച്ച് മുന്നോട്ടു പോകാന്‍ മാണി തീരുമാനിച്ചിരിക്കുന്നത്.

ബിജെപിയിലേക്ക് ഉടന്‍ പോകാനുള്ള സാഹചര്യം നിലവിലില്ല. ജോസ് കെ മാണിക്ക് മന്ത്രി പദം അടക്കമുള്ള മോഹവാഗ്ദാനങ്ങള്‍ ബിജെപി ദേശിയ അധ്യക്ഷന്‍ അമിത് ഷാ നല്‍കുന്നുണ്ടെങ്കിലും തനിക്ക് മാത്രമായി വിഷയത്തില്‍ തീരുമാനമെടുക്കാന്‍ സാധിക്കില്ലെന്ന് മാണിക്ക് ബോധ്യമുള്ളതിനാല്‍

ജോസ് കെ മാണിക്ക് പദവികള്‍ ലഭിച്ചാലും പിജെ ജോസഫ് അടക്കമുള്ളവരുടെ എതിര്‍പ്പ് നേരിടേണ്ടിവരും. ഇതിനാല്‍ നിലവിലുള്ള ആറ് എല്‍എല്‍എമാരുടെയും പിന്തുണ അത്യാവശ്യമാണ്. ജോസഫും മോന്‍‌സ് ജോസഫും ജയരാജും സി എഫ് തോമസും റോഷി അഗസ്‌റ്റിനും ബിജെപി ബന്ധത്തെ എതിര്‍ക്കുകയാണ്.
webdunia

മകനു വേണ്ടി ഇവരെ പിണക്കിയാല്‍ പാര്‍ട്ടി പിളരുമെന്ന തോന്നലും മാണിക്കുണ്ട്. ബിജെപിയിലേക്ക് പോയാല്‍ പാര്‍ട്ടിയുടെ അടിത്തറ തകരുമെന്നും പരമ്പരാകമായി ലഭിക്കുന്ന വോട്ടുകള്‍ സിപിഎമ്മിലേക്ക് പോകുമെന്നുമെന്നും മാണി ഭയക്കുന്നുണ്ട്. ഇതിനാല്‍ ജോസഫിനെ കൂടെ നിര്‍ത്തി മറ്റ് നേതാക്കളെ വശത്താക്കുക എന്ന തന്ത്രമാണ് മാണി ആവിഷ്‌കരിക്കുക. ഈ തന്ത്രങ്ങളാകും ചരല്‍‌കുന്ന് ക്യാമ്പില്‍ രൂപപ്പെടുക.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ആരും വിരട്ടാന്‍ നോക്കണ്ട; യുഡിഎഫ് മുന്നണിക്കകത്ത് ഒരുപാട് വേദനകള്‍ അനുഭവിച്ചു; സ്നേഹവും വിശ്വാസവും സഹായവും ഇല്ലാതായി; കേരള കോണ്‍ഗ്രസിനെ ആവശ്യമുള്ളവര്‍ ഇങ്ങോട്ട് വരും; ഒരു വഴി തുറന്നു കിട്ടിയാല്‍ അതുവഴി പോകുമെന്നും കെ എം മാണി