Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇപ്പോള്‍ ചര്‍ച്ചയില്ല; മാണിക്കെതിരെ നിലപാട് മയപ്പെടുത്തി യുഡിഎഫ്

മാണിക്കെതിരെ നിലപാട് മയപ്പെടുത്തി യുഡിഎഫ്

ഇപ്പോള്‍ ചര്‍ച്ചയില്ല; മാണിക്കെതിരെ നിലപാട് മയപ്പെടുത്തി യുഡിഎഫ്
തിരുവനന്തപുരം , ചൊവ്വ, 9 മെയ് 2017 (19:50 IST)
കെഎം മാണി വിഭാഗത്തിനോട് യുഡിഎഫ് നിലപാട് മയപ്പെടുത്തി. കേരളാ കോണ്‍ഗ്രസ് എമ്മുമായി തദ്ദേശ സ്ഥാപനങ്ങളിൽ നിലവിലുള്ള സഹകരണം തുടരാന്‍ യുഡിഎഫ് യോഗത്തിൽ തീരുമാനമായി.

രാഷ്ടീയ കൂട്ടുകെട്ടുകൾ ആലോചിക്കേണ്ട സമയത്ത് ആലോചിക്കും. നിലവിൽ തെരഞ്ഞെടുപ്പുകൾ ഇല്ലാത്തതിനാൽ മാണി വിഭാഗവുമായി ചർച്ചയുടെ ആവശ്യമില്ലെന്നും യുഡിഎഫ് യോഗം വിലയിരുത്തി.

കെപിസിസി രാഷ്ട്രീയകാര്യസമിതി യോഗത്തിലാണ് ഇക്കാര്യത്തില്‍ തീരുമാനമെടുത്തത്. മാണി കൊടിയ രാ​ഷ്ട്രീ​യ വഞ്ചന കാട്ടിയെന്ന് രാഷ്ട്രീയകാര്യ സമിതിക്കു ശേഷം കെപിസിസി ഇടക്കാല അധ്യക്ഷൻ എംഎം ഹസൻ നേരത്തെ പറഞ്ഞിരുന്നു.

കോ​ട്ട​യ​ത്തെ രാ​ഷ്ട്രീ​യ നീ​ക്ക​ങ്ങ​ൾ​ക്ക് ചു​ക്കാ​ൻ പി​ടി​ച്ച​ത് ജോ​സ് കെ ​മാ​ണി​യാ​ണ്. മാ​ണി​യും ജോ​സ് കെ ​മാ​ണി​യും ചേ​ർ​ന്ന് ന​ട​ത്തി​യ ഗൂ​ഡാ​ലോ​ച​ന​യാ​ണിതെന്നും രാ​ഷ്ട്രീ​യ​കാ​ര്യ​സ​മി​തി വി​ല​യി​രു​ത്തി.

മാണിയോടും മകനോടും കൂട്ടുവേണ്ടെന്ന കോട്ടയം ഡിസിസിയുടെ പ്രമേയത്തിനും സമിതിയിൽ അംഗീകാരം ലഭിച്ചു. കോൺഗ്രസിന്റെ നിലപാട് ഇതാണെന്നും യുഡിഎഫ് യോഗം ചേർന്ന് ബാക്കി കാര്യങ്ങൾ തീരുമാനിക്കുമെന്നും ഹസൻ വ്യക്തമാക്കി.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കെ​പി​സി​സി അ​ധ്യ​ക്ഷ​സ്ഥാ​ന​ത്ത് എംഎം ഹ​സ​ൻ തു​ട​രും