Select Your Language

Notifications

webdunia
webdunia
webdunia
webdunia

ജോസഫ് ഉടക്കി പോയതും ജോസ് കെ മാണി രാഷ്‌ട്രീയപ്രവേശനം നടത്തിയതും ചരല്‍കുന്നിലാണ് - മാണി ഈ മല കയറിയപ്പോഴെല്ലാം കേരളം തരിച്ചിരുന്നിട്ടുണ്ട്

കേരളാ കോണ്‍ഗ്രസിന്റെ വളര്‍ച്ചയ്‌ക്കും വഴിപിരിയലിനും ഇവിടം സാക്ഷിയായി

ജോസഫ് ഉടക്കി പോയതും ജോസ് കെ മാണി രാഷ്‌ട്രീയപ്രവേശനം നടത്തിയതും ചരല്‍കുന്നിലാണ് - മാണി ഈ മല കയറിയപ്പോഴെല്ലാം കേരളം തരിച്ചിരുന്നിട്ടുണ്ട്
കോട്ടയം/കോഴഞ്ചേരി , ശനി, 6 ഓഗസ്റ്റ് 2016 (15:47 IST)
കേരളാ കോണ്‍ഗ്രസിന്റെ (എം) ചരിത്രത്തില്‍ നിര്‍ണായക പ്രാധാന്യമുള്ള പ്രദേശമാണ് ചരല്‍‌കുന്ന്. പത്തനംതിട്ട ജില്ലയിലെ കോഴഞ്ചേരിയില്‍ നിന്ന് അഞ്ചു കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന ഒരു ഹില്‍‌സ്‌റ്റേഷനാണ് കേരളം ഉറ്റുനോക്കുന്ന ചരല്‍‌കുന്ന്. കെഎം മാണി എപ്പോഴക്കെ ഈ മല കയറി വന്നോ അന്നെല്ലാം കേരളാ രാഷ്‌ട്രീയത്തില്‍ നിര്‍ണായകമായ തീരുമാനങ്ങള്‍ രൂപപ്പെട്ടിരുന്നു.

1976ല്‍ കെ എം ജോര്‍ജും മാണിയും നിസാര കാര്യത്തിന് വേര്‍പിരിഞ്ഞ് നടക്കാന്‍ തീരുമാനിച്ചതിന് സാക്ഷ്യം വഹിച്ച പ്രകൃതിരമണീയമായ സ്ഥലമാണ് ചരല്‍‌കുന്ന്. പിന്നീട് കേരളാ കോണ്‍ഗ്രസിന്റെ വളര്‍ച്ചയ്‌ക്കും വഴിപിരിയലിനും ഇവിടം സാക്ഷിയായി. 1979ല്‍ കെ എസ് സി ക്യാമ്പില്‍ കെഎം മാണിക്ക് മാത്രം ജയ് വിളിച്ചതില്‍ പ്രതിഷേധിച്ച് ജോസഫും കൂട്ടരും പാര്‍ട്ടി വിട്ടതും യോഗം രണ്ടായി പിളര്‍ന്നതും ഇവിടെവച്ചായിരുന്നു.
webdunia

1993ല്‍ ടി എം ജേക്കബും കൂട്ടരും മറ്റൊരു കേരളാ കോണ്‍ഗ്രസായി വിലാസത്തില്‍ എത്തിയതും ചരല്‍‌കുന്നില്‍ വച്ചായിരുന്നു. മാണിയുടെ പ്രസിദ്ധമായ അദ്ധ്വാനവര്‍ഗ സിദ്ധാന്തം ആദ്യമായി അവതരിപ്പിച്ചതിനും ജോസ് കെ.മാണിയുടെ രാഷ്ട്രീയ രംഗപ്രവേശനവുമെല്ലാം. ചരല്‍ക്കുന്നില്‍വെച്ചായിരുന്നു. മാണി ഗ്രൂപ്പില്‍നിന്ന് പിസി തോമസിനെ പുറത്താക്കാന്‍ കരുനീക്കം നടത്തിയതും ചരല്‍ക്കുന്നിലെ മറ്റൊരു. യോഗത്തിലായിരുന്നു. ഇവിടെ നടന്ന യോഗത്തില്‍ തന്നെയാണ് പാര്‍ട്ടില്‍ നിന്ന് സ്‌കറിയ തോമസ് പുറത്തായതും.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

100 രൂപ കൈക്കൂലിയായി നൽകിയില്ല; രണ്ടു പേരെ പൊലീസ് തല്ലി കൊന്നു