മാണിയുടെ വലയില്‍ ആര് കുടുങ്ങും, ചിലര്‍ കുടുങ്ങി; വരും മണിക്കൂറുകള്‍ നിര്‍ണായകം
വരും മണിക്കൂറില്‍ കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കളുടെ നിപാട് വ്യക്തമാക്കും
തങ്ങളെ ആരും വിരട്ടാന്‍ നോക്കേണ്ടെന്നും കേരള കോണ്‍ഗ്രസിനെ ആവശ്യമുള്ളവര്‍ ഇങ്ങോട്ടു വരുമെന്നും കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ കെഎം മാണി ചരല്‍ക്കുന്ന് ക്യാമ്പിന്റെ ഉദ്ഘാടന പ്രസംഗത്തില്‍ വ്യക്തമാക്കിയതിന് പിന്നില്‍ അജന്‍ഡകള്‍ അനവധി.
ഞായറാഴ്‌ചത്തെ രാഷ്‌ട്രീയ പ്രമേയത്തിലൂടെ തീരുമാനം വ്യക്തമാക്കേണ്ട മാണി ക്യാമ്പിന്റെ ആദ്യ ദിനത്തില്‍ തന്നെ നിലപാട് പുറത്തുപറഞ്ഞത് കോണ്‍ഗ്രസിനെ ലക്ഷ്യംവച്ച്. തന്റെ ഉദ്ഘാടന പ്രസംഗം അവസാനിക്കുന്നതോടെ കോണ്‍ഗ്രസില്‍ തങ്ങള്‍ക്കെതിരെ പ്രവര്‍ത്തിച്ചവര്‍ പരസ്യ നിലാപാടുകളുമായി രംഗത്തുവരുമെന്നും അപ്പോള്‍ കൂടുതല്‍ ശക്തമായ നയങ്ങള്‍ യോഗത്തില്‍ രൂപപ്പെടുത്താനും കഴിയുമെന്നാണ് മാണി കരുതുന്നത്.
ശനിയാഴ്‌ച വൈകിട്ടും ഞായാറാഴ്‌ചയുമായി കോണ്‍ഗ്രസിലെ ആരെല്ലാം തങ്ങള്‍ക്കെതിരെ പ്രസ്‌താവനകള്‍ നടത്തുമെന്ന് മാണിക്ക് അറിയേണ്ടതുണ്ട്. മറഞ്ഞിരുന്ന് പാര്‍ട്ടിക്കെതീരെ പ്രവര്‍ത്തിച്ചവരെ ഒരു പരിധിവരെ കണ്ടെത്താനും ഉദ്ഘാടന പ്രസംഗത്തിന് സാധിക്കുമെന്ന് കേരളാ കോണ്‍ഗ്രസ് ചെയര്‍മാര്‍ വിശ്വസിക്കുന്നുണ്ട്. ഇതിനകം തന്നെ ജോസഫ് വാഴയ്‌ക്കന്‍ അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തെത്തുകയും ചെയ്‌തു.
മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെയും കെപിസിസി പ്രസിഡന്റ് വിഎം സുധീരന്റെയും മറുപടിയും ഇതിനകം തന്നെ മാണി പ്രതീക്ഷിക്കുന്നുണ്ട്. വരും മണിക്കൂറില്‍ കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കളുടെ നിപാട് പുറത്തുവരുകയും ചെയ്യും.