Webdunia - Bharat's app for daily news and videos

Install App

മാണിയുടെ വലയില്‍ ആര് കുടുങ്ങും, ചിലര്‍ കുടുങ്ങി; വരും മണിക്കൂറുകള്‍ നിര്‍ണായകം

വരും മണിക്കൂറില്‍ കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കളുടെ നിപാട് വ്യക്തമാക്കും

Webdunia
ശനി, 6 ഓഗസ്റ്റ് 2016 (17:11 IST)
തങ്ങളെ ആരും വിരട്ടാന്‍ നോക്കേണ്ടെന്നും കേരള കോണ്‍ഗ്രസിനെ ആവശ്യമുള്ളവര്‍ ഇങ്ങോട്ടു വരുമെന്നും കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ കെഎം മാണി ചരല്‍ക്കുന്ന് ക്യാമ്പിന്റെ ഉദ്ഘാടന പ്രസംഗത്തില്‍ വ്യക്തമാക്കിയതിന് പിന്നില്‍ അജന്‍ഡകള്‍ അനവധി.

ഞായറാഴ്‌ചത്തെ രാഷ്‌ട്രീയ പ്രമേയത്തിലൂടെ തീരുമാനം വ്യക്തമാക്കേണ്ട മാണി ക്യാമ്പിന്റെ ആദ്യ ദിനത്തില്‍ തന്നെ നിലപാട് പുറത്തുപറഞ്ഞത് കോണ്‍ഗ്രസിനെ ലക്ഷ്യംവച്ച്. തന്റെ ഉദ്ഘാടന പ്രസംഗം അവസാനിക്കുന്നതോടെ കോണ്‍ഗ്രസില്‍ തങ്ങള്‍ക്കെതിരെ പ്രവര്‍ത്തിച്ചവര്‍ പരസ്യ നിലാപാടുകളുമായി രംഗത്തുവരുമെന്നും അപ്പോള്‍ കൂടുതല്‍ ശക്തമായ നയങ്ങള്‍ യോഗത്തില്‍ രൂപപ്പെടുത്താനും കഴിയുമെന്നാണ് മാണി കരുതുന്നത്.

ശനിയാഴ്‌ച വൈകിട്ടും ഞായാറാഴ്‌ചയുമായി കോണ്‍ഗ്രസിലെ ആരെല്ലാം തങ്ങള്‍ക്കെതിരെ പ്രസ്‌താവനകള്‍ നടത്തുമെന്ന് മാണിക്ക് അറിയേണ്ടതുണ്ട്. മറഞ്ഞിരുന്ന് പാര്‍ട്ടിക്കെതീരെ പ്രവര്‍ത്തിച്ചവരെ ഒരു പരിധിവരെ കണ്ടെത്താനും ഉദ്ഘാടന പ്രസംഗത്തിന് സാധിക്കുമെന്ന് കേരളാ കോണ്‍ഗ്രസ് ചെയര്‍മാര്‍ വിശ്വസിക്കുന്നുണ്ട്. ഇതിനകം തന്നെ ജോസഫ് വാഴയ്‌ക്കന്‍ അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തെത്തുകയും ചെയ്‌തു.

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെയും കെപിസിസി പ്രസിഡന്റ് വിഎം സുധീരന്റെയും മറുപടിയും ഇതിനകം തന്നെ മാണി പ്രതീക്ഷിക്കുന്നുണ്ട്. വരും മണിക്കൂറില്‍ കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കളുടെ നിപാട് പുറത്തുവരുകയും ചെയ്യും.

വായിക്കുക

കുറ്റസമ്മതത്തിൽ അത്ഭുതമില്ല, പാകിസ്ഥാൻ തെമ്മാടി രാജ്യമെന്ന് ഇന്ത്യ യുഎന്നിൽ

പഹല്‍ഗാം ഭീകരാക്രമണം: തൃശൂര്‍ പൂരത്തിനു കനത്ത സുരക്ഷ

കൊതുക് ശല്യം കൂടുന്നു; ആര്‍ക്കാണ് കൊതുകിന്റെ കടി കൂടുതല്‍ കിട്ടുന്നതെന്നറിയണം

SSLC Result: എസ്.എസ്.എല്‍.സി ഫലം മേയ് ഒന്‍പതിന്

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകും

എല്ലാം കാണുക

ഏറ്റവും പുതിയത്

സംസ്ഥാന സ്കൂൾ പ്രവേശനോത്സവം :ലഹരിക്കെതിരെ റീൽസെടുക്കു, സമ്മാനമായി 10,000 രൂപ

കോഴിക്കോട് എള്ളിക്കാംപ്പാറയിലെ നേരിയ ഭൂചലനം:ആശങ്കയിൽ നാട്, വിദഗ്ധ സംഘം പരിശോധനയ്ക്കെത്തും

റബ്ബർ ഷീറ്റ് മോഷണം: സൈനികൻ അറസ്റ്റിൽ

സ്വന്തം ചരമവാർത്ത നൽകി മുങ്ങിയ മുക്കുപണ്ടം തട്ടിപ്പു കേസിലെ പ്രതി പിടിയിൽ

Hyderabad Fire: ഹൈദരാബാദിൽ വൻ തീപിടുത്തം: 17 പേർ മരിച്ചു, 15 പേർക്ക് ഗുരുതരമായ പരുക്ക്

അടുത്ത ലേഖനം
Show comments