യുഡിഎഫിൽ അവഗണന നേരിടുന്നതായി മാണി പറഞ്ഞിട്ടില്ലെന്ന് സുധീരന്‍; പഠിച്ചിട്ട് പറയാമെന്ന് ഉമ്മന്‍ചാണ്ടി
മാണിയെ യുഡിഎഫില്‍ നിലനിര്‍ത്തണമെന്ന് മുസ് ലിം ലീഗ്
കോൺഗ്രസിനോടും ഇടതുപക്ഷത്തോടും സമദൂരം പാലിക്കുമെന്ന കേരളാ കോൺഗ്രസ് എം ചെയർമാൻ കെഎം മാണിയുടെ നിലപാടിനോട് പഠിച്ചിട്ടു പ്രതികരിക്കാമെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി. ഇത്രയും കാലം കൂടെനിന്ന പാർട്ടിയാണല്ലോ. എന്തെങ്കിലും പറയുമ്പോൾ പഠിച്ചിട്ടു പറയണമല്ലോ എന്നും ഉമ്മൻചാണ്ടി മാധ്യമങ്ങളോട് പറഞ്ഞു.
മാണിയെ യുഡിഎഫില്‍ നിലനിര്‍ത്തണമെന്ന് മുസ് ലിം ലീഗ് നേതാവ് ഇടി മുഹമ്മദ് ബഷീർ എംപി പ്രതികരിച്ചു. പ്രശ്നങ്ങള്‍ പറഞ്ഞു തീര്‍ക്കുകയാണ് വേണ്ടത്. തെറ്റിദ്ധാരണകള്‍ ഉണ്ടെങ്കില്‍ പരിഹരിക്കണമെന്നും ഇ.ടി ആവശ്യപ്പെട്ടു,
യുഡിഎഫ് വിടുന്നുവെന്ന മാണിയുടെ സൂചനയെക്കുറിച്ച് പ്രതികരണം നടത്താൻ കെപിസിസി അധ്യക്ഷൻ വിഎം സുധീരന്‍ മടിച്ചു. കേരള കോൺഗ്രസ്–എമ്മിന്റെ അന്തിമ തീരുമാനം അറിഞ്ഞശേഷം പ്രതികരിക്കാം. ഊഹാപോഹങ്ങളോട് പ്രതികരിക്കാനില്ലെന്നും യുഡിഎഫിൽ എന്തെങ്കിലും അവഗണന നേരിടുന്നതായി മാണി തന്നോട് പറഞ്ഞിട്ടില്ലെന്നും സൂധീരൻ കൂട്ടിച്ചേർത്തു.