മാണിയെ തോൽപ്പിക്കാൻ എം എം ജേക്കബ് നേരിട്ടിറങ്ങി, പൂഞ്ഞാറിലെ തോൽവിക്ക് പിന്നിൽ കോൺഗ്രസ്; വിമർശനം കടുപ്പിച്ച് കേരള കോൺഗ്രസ്
കോൺഗ്രസിനെതിരെ നിലപാട് കടുപ്പിച്ച് കേരള കോൺഗ്രസ്
കോൺഗ്രസിനെതിരായ വിമർശനം കടുപ്പിച്ച് കേരള കോൺഗ്രസ് (എം). പൂഞ്ഞാറിൽ കേരള കോൺഗ്രസ് തോറ്റതിനു കാരണം കോൺഗ്രസാണെന്ന് മാണി വിഭാഗം. പി സി ജോർജിനെ കോൺഗ്രസിലെ ഒരു വിഭാഗം സാമ്പത്തികമായും സഹായിച്ചു. അദ്ദേഹത്തിനെതിരെ പ്രസംഗിക്കാൻ പോലും കോൺഗ്രസ് കൂട്ടാക്കിയില്ല. എന്നാൽ പാലായിൽ മാണിയെ തോൽപ്പിക്കാൻ കോൺഗ്രസ് ശ്രമിച്ചു. മുതിർന്ന കോൺഗ്രസ് നേതാവ് എം എം ജേക്കബ് മാണിയെ തോൽപ്പിക്കാൻ നേരിട്ടിറങ്ങിയെന്നും ക്യാമ്പിൽ വിമർശനം ഉയർന്നു. കോൺഗ്രസ് നേതാക്കൾ ഉൾപ്പെടെയുള്ളവരോട് അദ്ദേഹം ആവശ്യപ്പെട്ടുവെന്നും ആരോപണം ഉയർന്നു. ചരൽക്കുന്നിലെ കേരള കോൺഗ്രസ് ക്യാമ്പിലാണ് വിമർശനങ്ങൾ ഉയർന്നു വന്നിരിക്കുന്നത്.
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്കെതിരെയും വിമർശനങ്ങൾ ഉയർന്നു,. ബാർ കോഴക്കേസ് വഷളാക്കിയതും രമേശ് ചെന്നിത്തലയെന്നും നേതാക്കൾ ആരോപിച്ചു. യു ഡി എഫിൽ തുടരണോ എന്ന കാര്യത്തിൽ അന്തിമ തീരുമാനം ക്യാംപ് സമാപിക്കുന്ന ഇന്ന് എടുക്കുമെന്നും കെ എം മാണി ഇന്നലെ പവ്യക്തമാക്കിയിരുന്നു. എന്നിരുന്നാലും മാണി വിഭാഗം കോൺഗ്രസ് വിടാനാണ് സാധ്യത.