Select Your Language

Notifications

webdunia
webdunia
webdunia
webdunia

റബ്ബര്‍ വില അങ്ങ് തകര്‍ന്നിരിക്കുവാ, റബ്ബര്‍ വില നോക്കണം; കാരുണ്യ തുടരണം: നിയുക്ത മുഖ്യമന്ത്രിക്ക് മുന്നില്‍ നിര്‍ദ്ദേശങ്ങളുമായി മുന്‍ ധനമന്ത്രി കൂടിയായ കെ എം മാണി

റബ്ബര്‍ വില അങ്ങ് തകര്‍ന്നിരിക്കുവാ, റബ്ബര്‍ വില നോക്കണം; കാരുണ്യ തുടരണം: നിയുക്ത മുഖ്യമന്ത്രിക്ക് മുന്നില്‍ നിര്‍ദ്ദേശങ്ങളുമായി മുന്‍ ധനമന്ത്രി കൂടിയായ കെ എം മാണി

കെ എം മാണി
തിരുവനന്തപുരം , ബുധന്‍, 25 മെയ് 2016 (11:58 IST)
നിയുക്ത മുഖ്യമന്ത്രി പിണറായി വിജയനെ മുന്‍ ധനമന്ത്രിയും കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാനുമായ കെ എം മാണി സന്ദര്‍ശിച്ചു. എ കെ ജി സെന്ററിലെത്തിയാണ് പിണറായിയെ കണ്ട് മാണി ആശംസകള്‍ കൈമാറിയത്.
 
കാര്‍ഷികമേഖലയിലെ പ്രശ്നങ്ങള്‍ക്ക് പരിഹാരം വേണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് മാണി പറഞ്ഞു. പിണറായി വിജയനെ സന്ദര്‍ശിച്ചതിനു ശേഷം മാധ്യമപ്രവര്‍ത്തകരോട്  സംസാരിക്കുകയായിരുന്നു അദ്ദേഹം.
 
റബ്ബര്‍ വില അങ്ങ് തകര്‍ന്നിരിക്കുവാ, റബ്ബര്‍ വില നോക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. കൂടാതെ, യു ഡി എഫ് സര്‍ക്കാരിന്റെ മുഖമുദ്രയായിരുന്ന കാരുണ്യലോട്ടറി ഉള്‍പ്പെടെയുള്ള ജനക്ഷേമപദ്ധതികള്‍ തുടരണം. കാരുണ്യ പാവപ്പെട്ട രോഗികള്‍ക്ക് സഹായമാണെന്നും അത് തുടരണമെന്നും ആവശ്യപ്പെട്ടിട്ടുണ്ടെന്നും കെ എം മാണി പറഞ്ഞു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കൊടും ചൂടിൽ വരണ്ടുണങ്ങുന്ന ഭൂമി, ഒരു തുള്ളി വെള്ളം കിട്ടാതെ ജനങ്ങൾ: കണ്ടില്ലെന്ന് നടിച്ച് സർക്കാർ, സ്വന്തം പറമ്പിൽ ഡാം പണിയാൻ ഭൂമി നൽകി കർഷകൻ മാതൃകയായി