Select Your Language

Notifications

webdunia
webdunia
webdunia
webdunia

ശപിച്ചിട്ടല്ല, ദുഃഖത്തോടെയാണ് യുഡിഎഫില്‍ നിന്ന് ഇറങ്ങിപ്പോയത്, വീണ്ടും ക്ഷണിച്ചവരുടെ സന്മനസിന് നന്ദി: കെ എം മാണി

യുഡിഎഫിനെ ശപിച്ചിട്ടില്ലെന്ന് കെ.എം മാണിതന്നെ യുഡിഎഫിലേക്ക് ക്ഷണിച്ച ഉമ്മന്‍ചാണ്ടിയോടും രമേശ് ചെന്നിത്തലയോടും നന്ദി പറഞ്ഞ് കേരള കോണ്‍ഗ്രസ് നേതാവ് കെ എം മാണി. വളരെയേറെ ദുഖത്തോടെയാണ് യുഡിഎഫില്‍ നിന്ന് ഇറങ്ങിപ്പോയത്, താന്‍ ആരേയും ശപിച്ചിട്ടില്ല, യുഡിഎഫ്

KM Mani
തിരുവനന്തപുരം , ചൊവ്വ, 21 മാര്‍ച്ച് 2017 (12:40 IST)
തന്നെ യുഡിഎഫിലേക്ക് ക്ഷണിച്ച ഉമ്മന്‍ചാണ്ടിയോടും രമേശ് ചെന്നിത്തലയോടും നന്ദി പറഞ്ഞ് കേരള കോണ്‍ഗ്രസ് നേതാവ് കെ എം മാണി. വളരെയേറെ ദുഖത്തോടെയാണ് യുഡിഎഫില്‍ നിന്ന് ഇറങ്ങിപ്പോയത്, താന്‍ ആരേയും ശപിച്ചിട്ടില്ല, യുഡിഎഫ് നന്നായി വരുന്നതില്‍ തനിക്ക് വലിയ സന്തോഷമുണ്ട്. എങ്കിലും ഉടനെ ഒരു തിരിച്ചുപോകില്ലെന്നും മാണി വ്യക്തമാക്കി.   
 
കുഞ്ഞാലിക്കുട്ടിക്ക് മാത്രമാണ് ഇപ്പോള്‍ പിന്തുണ നല്‍കുന്നത്. യുഡിഎഫുമായി തന്റെ പാര്‍ട്ടിക്ക് അന്ധമായ എതിര്‍പ്പൊന്നും ഇല്ല. അന്നെടുത്ത നിലപാട് ഇതുവരെയും ശരിയാണെന്നാണ് തെളിഞ്ഞിരിക്കുന്നതെന്നും മാണി കൂട്ടിച്ചേര്‍ത്തു. മലപ്പുറം ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സൗഹൃദത്തിന്റെ പുറത്തുളള പിന്തുണയാണ്  കുഞ്ഞാലിക്കുട്ടിക്ക് നല്‍കിയിരിക്കുന്നതെന്നും മാണി അറിയിച്ചു  

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പാറമ്പുഴ കൂട്ടക്കൊലക്കേസ്: പ്രതി നരേന്ദ്രകുമാറിന് വധശിക്ഷ, കേസ് അപൂര്‍വങ്ങളില്‍ അപൂര്‍വമെന്ന് കോടതി