Select Your Language

Notifications

webdunia
webdunia
webdunia
webdunia

തോല്‍ക്കുമെന്ന് ഉറപ്പായിരുന്നു, മണ്ഡലം മാറ്റാന്‍ പറഞ്ഞിട്ടും കേട്ടില്ല; ലീഗിനെതിരെ കെ.എം.ഷാജി

തോല്‍ക്കുമെന്ന് ഉറപ്പായിരുന്നു, മണ്ഡലം മാറ്റാന്‍ പറഞ്ഞിട്ടും കേട്ടില്ല; ലീഗിനെതിരെ കെ.എം.ഷാജി
, തിങ്കള്‍, 2 ഓഗസ്റ്റ് 2021 (08:26 IST)
അഴീക്കോട് മണ്ഡലത്തില്‍ തോല്‍ക്കുമെന്ന് ഉറപ്പായിരുന്നെന്നും സുരക്ഷിത മണ്ഡലം ആവശ്യപ്പെട്ടിട്ടും മുസ്ലിം ലീഗ് നല്‍കിയില്ലെന്നും കെ.എം.ഷാജിയുടെ വിമര്‍ശനം. സിപിഎം നിരന്തരമായി വേട്ടയാടിയിട്ടും കെ.എം.ഷാജിയെ അഴീക്കോട് മണ്ഡലത്തില്‍ത്തന്നെ മത്സരിപ്പിക്കാന്‍ നേതൃത്വം നിര്‍ബന്ധിച്ചെന്നും മുസ്ലിം ലീഗ് സംസ്ഥാന ഭാരവാഹികളുടെ യോഗത്തില്‍ വിമര്‍ശനം ഉയര്‍ന്നു. കെ.എം.ഷാജി തന്നെയാണ് ഈ വിഷയം ആദ്യം അവതരിപ്പിച്ചത്. അഴീക്കോട്ടേക്കില്ലെന്ന് ആയിരംതവണ പറഞ്ഞതാണ്. അഴീക്കോട്ടാണെങ്കില്‍ തോല്‍ക്കുമെന്നും ബോധ്യപ്പെടുത്തിയിരുന്നു. എന്നിട്ടും അവിടെത്തന്നെ മത്സരിക്കാന്‍ നേതൃത്വം ആവശ്യപ്പെടുകയായിരുന്നുവെന്നും ഷാജി യോഗത്തില്‍ പറഞ്ഞു. ഷാജിയുടെ തോല്‍വി ലീഗിന് വലിയ തിരിച്ചടിയായെന്നും യോഗത്തില്‍ വിമര്‍ശനമുയര്‍ന്നു. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വിസ്മയ കേസില്‍ സര്‍ക്കാര്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറായി നിയമിച്ച ജി മോഹന്‍രാജ് ആരെന്നറിയണം!