'നല്ല കുട്ടിയായി' മണികണ്ഠൻ! മാപ്പുസാക്ഷിയാക്കാൻ തയ്യാറായി പൊലീസ്
മണികണ്ഠൻ 'നല്ല പിള്ളയായി'; ദൃശ്യങ്ങൾ ലഭിച്ചില്ലെങ്കിൽ മാപ്പുസാക്ഷിയാക്കും
കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട സംഭവത്തിലെ പ്രതികളിൽ ഒരാളായ മണികണ്ഠനെ മാപ്പുസാക്ഷിയാക്കാൻ പൊലീസ് തീരുമാനം. കേസിലെ പ്രധാനതെളിവായ മൊബൈൽ കണ്ടെത്താനാകാത്ത സാഹചര്യത്തിലാണിത്. കൂട്ടുപ്രതിയായ മണികണ്ഠന്‍തന്നെ സംഭവം നടന്നതായി വിശദീകരിച്ചാല്‍ മുഖ്യപ്രതിക്ക് പരമാവധി ശിക്ഷവാങ്ങിക്കൊടുക്കാനാകുമെന്നാണ് വിലയിരുത്തല്‍.
ഉപദ്രവിച്ചതിനു പുറമേ ആക്രമികൾ തന്റെ ദൃശ്യങ്ങൾ പകർത്തി എന്നാണ് നടിയുടെ പരാതി. എന്നാൽ, മുഖ്യപ്രതി സുനി നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ പശിശോധന നടത്തിയെങ്കിലും ദൃശ്യങ്ങൾ പകർത്തിയ മൊബൈൽ കണ്ടെത്താൻ ഇതുവരെ പൊലീസിനായിട്ടില്ല. വിചാരണക്കോടതിയിലെത്തുമ്പോള്‍ ദൃശ്യങ്ങള്‍ കണ്ടെത്താനാവാത്തത് തിരിച്ചടിയാകാന്‍ സാധ്യതയുണ്ട്.
സുനിയും വിജീഷുമായി മണികണ്ഠൻ തെറ്റിപ്പിരിഞ്ഞതിനാൽ സുനിയ്ക്കെതിരെ മൊഴികൾ നൽകാൻ മണികണ്ഠൻ തയ്യാറാകും. ചോദ്യം ചെയ്യലിൽ നല്ലരീതിയിലാണ് ഇയാൾ പൊലീസിനോട് സഹകരിച്ചത്.