Select Your Language

Notifications

webdunia
webdunia
webdunia
webdunia

കൊച്ചിയില്‍ വീടിന് തീപിടിച്ച് വീട്ടമ്മ മരിച്ചു

Kochi Fire

സിആര്‍ രവിചന്ദ്രന്‍

, തിങ്കള്‍, 15 ഓഗസ്റ്റ് 2022 (15:40 IST)
കൊച്ചിയില്‍ വീടിന് തീപിടിച്ച് വീട്ടമ്മ മരിച്ചു. എറണാകുളം സൗത്ത് അറ്റ്‌ലാന്‍ഡിസ് ജംഗ്ഷന് സമീപത്തെ വീട്ടില്‍ താമസിച്ചിരുന്ന പുഷ്പവല്ലിയാണ് മരിച്ചത്. 57 വയസ്സ് ആയിരുന്നു. ഇവര്‍ക്ക് ഗുരുതരമായി പൊള്ളലേറ്റിരുന്നു. ഇന്ന് ഉച്ചയോടെയാണ് അപകടം ഉണ്ടായത്. സംഭവ സമയത്ത് വീട്ടില്‍ മറ്റാരും ഉണ്ടായിരുന്നില്ല. പുഷ്പവല്ലിയുടെ വീട്ടില്‍ പൊട്ടിത്തെറി ശബ്ദം കേള്‍ക്കുകയായിരുന്നു. ഇതേതുടര്‍ന്ന് അയല്‍വാസി വീട്ടില്‍ ഓടിയെത്തിയപ്പോള്‍ കട്ടിലില്‍ കിടക്കുകയായിരുന്ന പുഷ്പവല്ലിയുടെ ശരീരത്തില്‍ തീ ആളിപ്പടരുന്നതാണ് കണ്ടത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഫ്രീഡം ടു ട്രാവല്‍: ഇന്ന് കൊച്ചി മെട്രോയില്‍ ഏതു സ്റ്റേഷനിലിറങ്ങാനും 10 രൂപ ടിക്കറ്റ്