Select Your Language

Notifications

webdunia
webdunia
webdunia
webdunia

കൊച്ചിയില്‍ വാഴുന്നത് സിനിമാ-ഗുണ്ടാ-റിയല്‍ എസ്റ്റേറ്റ് മാഫിയ; പുറത്ത് പറയാന്‍ പറ്റാത്ത പല കാര്യങ്ങളും സംഭവിക്കുന്നുണ്ടെന്നും ഗണേഷ് കുമാര്‍

കൊച്ചിയില്‍ വാഴുന്നത് സിനിമാ-ഗുണ്ടാ-റിയല്‍ എസ്റ്റേറ്റ് മാഫിയ

കൊച്ചി
തിരുവനന്തപുരം , ചൊവ്വ, 21 ഫെബ്രുവരി 2017 (13:01 IST)
സിനിമാ-ഗുണ്ട-റിയല്‍ എസ്റ്റേറ്റ് മാഫിയ സംഘങ്ങള്‍ കൊച്ചിയില്‍ വാഴുന്നുവെന്ന് ചലച്ചിത്രതാരവും എം എല്‍ എയുമായ കെ ബി ഗണേഷ് കുമാര്‍. പുറത്ത് പറയാന്‍ പറ്റാത്ത പല കാര്യങ്ങളും സംഭവിക്കുന്നുണ്ടെന്നും ഇക്കാര്യങ്ങള്‍ എല്ലാം മുഖ്യമന്ത്രിയെ അറിയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
 
ബോംബെയില്‍ സിനിമ, റിയല്‍, എസ്റ്റേറ്റ് അധോലോകമാഫിയ വാഴുന്ന ഒരു കാലമുണ്ടായിരുന്നു. കൊച്ചിയിലും ഇപ്പോള്‍ അതുപോലെയാണ്. കൊച്ചിയില്‍ നടക്കുന്ന സിനിമകള്‍ ശ്രദ്ധിച്ചാല്‍ തന്നെ ഇക്കാര്യങ്ങള്‍ മനസ്സിലാകുമെന്നും ഗണേഷ് കുമാര്‍ വ്യക്തമാക്കി.
 
മാന്യന്മാരായ, നല്ലവരായ ഒരുപാട് ആളുകള്‍ കൊച്ചിയിലുണ്ട്. എന്നാല്‍, മമ്മൂട്ടിയും മോഹന്‍ലാലും അടക്കം അഭിനയിക്കുന്ന വലിയ സിനിമകളെല്ലാം നിലവാരം കുറഞ്ഞ ആളുകളുടെ, സാമൂഹ്യ വിരുദ്ധരുടെ സിനിമകളാണ്. നമുക്ക് സിനിമ കാണുമ്പോള്‍ അത് അറിയാമല്ലോ എന്നും ഗണേഷ് പറഞ്ഞു.
 
ഇതെല്ലാം സംബന്ധിച്ച് പല കാര്യങ്ങളും തനിക്ക് അറിയാം. എന്നാല്‍, പൊതുസമൂഹത്തില്‍ അവയെല്ലാം പറയാന്‍ കഴിയില്ല. താന്‍ പറഞ്ഞിട്ടുള്ള കാര്യങ്ങളെക്കുറിച്ച് സിനിമാക്കാര്‍ക്ക് ആര്‍ക്കെങ്കിലും സംശയമുണ്ടെങ്കില്‍ നേരിട്ട് വിളിച്ചാല്‍ മതിയെന്നും ഗണേഷ് പറഞ്ഞു. മാധ്യമപ്രവര്‍ത്തകരോട് ആയിരുന്നു ഗണേഷിന്റെ വെളിപ്പെടുത്തല്‍.
 
ഇതിനുമുമ്പും സമാനമായ അനുഭവങ്ങള്‍ പല നടിമാര്‍ക്കും നേരിടേണ്ടി വന്നിട്ടുണ്ട്. എന്നാൽ അവരാരും പരാതിപ്പെടാന്‍ തയ്യാറായില്ല. ഈ സംഭവങ്ങളെക്കുറിച്ചും അന്വേഷണം നടത്തണമെന്നും ഗണേഷ്കുമാര്‍ ആവശ്യപ്പെട്ടു.  

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഉത്സവങ്ങളും ആഘോഷങ്ങളും തടസപ്പെടുത്തിന്നതിനെതിരെ വ്യഴാഴ്ച ഹര്‍ത്താല്‍