Select Your Language

Notifications

webdunia
webdunia
webdunia
webdunia

കൊച്ചി ബാറിലുണ്ടായ വെടിവെപ്പില്‍ രണ്ടുപേര്‍ പിടിയില്‍

Kochi
കൊച്ചി ബാറിലുണ്ടായ വെടിവെപ്പില്‍ രണ്ടുപേര്‍ പിടിയില്‍. ഏഴുപുന്ന സ്വദേശി റോജന്‍, അഭിഭാഷകനായ ഹൊറാള്‍ഡ് എന്നിവരാണ് പിടിയിലായത്. മരട് പോലീസ് ആണ് ഇവരെ കസ്റ്റഡിയില്‍ എടുത്തത്. കൊച്ചിയിലെ കുണ്ടന്നൂര്‍ ബാറിലാണ് വെടിവെപ്പ് ഉണ്ടായത്. ബുധനാഴ്ച വൈകുന്നേരം 3 മണിയോടെ ആയിരുന്നു സംഭവം.

മദ്യപിച്ച് ബില്ല് കൊടുത്ത ശേഷം യാതൊരു പ്രകോപനവും ഇല്ലാതെ ഒരാള്‍ ചുമരിലേക്ക് വെടിയുതിര്‍ക്കുകയായിരുന്നു. പിന്നാലെ പ്രതികള്‍ ഓട്ടോയില്‍ കയറി പോയി. സംഭവത്തെ തുടര്‍ന്ന് ബാര്‍ പോലീസ് അടച്ചുപൂട്ടി.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

നെടുമ്പാശേരി വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട