Select Your Language

Notifications

webdunia
webdunia
webdunia
webdunia

കൊച്ചി മെട്രോക്ക് അഞ്ചാം പിറന്നാള്‍; ഇന്ന് എല്ലാ ടിക്കറ്റിനും വെറും അഞ്ച് രൂപ ! കിടിലന്‍ ഓഫര്‍

Kochi Metro 5 Rupees ticket Offer കൊച്ചി മെട്രോക്ക് അഞ്ചാം പിറന്നാള്‍; ഇന്ന് എല്ലാ ടിക്കറ്റിനും വെറും അഞ്ച് രൂപ ! കിടിലന്‍ ഓഫര്‍
, വെള്ളി, 17 ജൂണ്‍ 2022 (08:15 IST)
കേരളത്തിലെ ആദ്യ മെട്രോ സര്‍വീസ് ആയ കൊച്ചി മെട്രോക്ക് ഇന്ന് അഞ്ചാം വാര്‍ഷികം. വിപുലമായ ആഘോഷ പരിപാടികളാണ് കൊച്ചി മെട്രോ ഇന്ന് ഒരുക്കിയിരിക്കുന്നത്. ഇന്ന് എവിടെ നിന്ന് എങ്ങോട്ട് യാത്ര ചെയ്താലും വെറും അഞ്ച് രൂപ മാത്രം ! 
 
2017 ജൂണ്‍ 17 ന് ആലുവയില്‍ നിന്ന് പാലാരിവട്ടത്തേക്കാണ് മെട്രോ ആദ്യ സര്‍വീസ് നടത്തിയത്. ഇപ്പോള്‍ പാലാരിവട്ടത്ത് നിന്ന് സര്‍വീസ് പേട്ട വരെ എത്തിയിരിക്കുന്നു. പേട്ട വരെയുള്ള മെട്രോ റൂട്ട് 2020 സെപ്റ്റംബറിലാണ് പൂര്‍ത്തിയായത്. 
 
അഞ്ചാം പിറന്നാള്‍ ആഘോഷിക്കുന്ന വേളയില്‍ കിടിലന്‍ ഓഫറാണ് കൊച്ചി മെട്രോ ഒരുക്കിയിരിക്കുന്നത്. ഇന്ന് എവിടേക്കു യാത്ര ചെയ്താലും ടിക്കറ്റിന് വെറും അഞ്ച് രൂപ നല്‍കിയാല്‍ മതി. ആലുവയില്‍ നിന്ന് പേട്ടയിലേക്ക് ആയാലും ഏറ്റവും കുറഞ്ഞ ദൂരത്തിന് ആയാലും ഈ അഞ്ച് രൂപ തന്നെ. ഇതുവരെ മെട്രോയില്‍ കയറാത്തവര്‍ക്ക് ഈ അവസരം ഉപയോഗിക്കാവുന്നതാണ്. കൊച്ചി വണ്‍ കാര്‍ഡ് ഉപയോഗിക്കുന്നവര്‍ക്കും ഈ ആനുകൂല്യം പ്രയോജനപ്പെടുത്താം. 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അനധികൃത പാർക്കിങ്ങ് കണ്ടെത്തിയാൽ ഫോട്ടോ എടുത്ത് അയക്കാം, പാരിതോഷികമായി 500 രൂപ