Select Your Language

Notifications

webdunia
webdunia
webdunia
webdunia

വെറും അഞ്ച് രൂപയ്ക്ക് കൊച്ചി മെട്രോയില്‍ യാത്ര ചെയ്യാം; കിടിലന്‍ ഓഫര്‍ ജൂണ്‍ 17 ന് !

Kochi Metro 5th Birthday New Offer വെറും അഞ്ച് രൂപയ്ക്ക് കൊച്ചി മെട്രോയില്‍ യാത്ര ചെയ്യാം; കിടിലന്‍ ഓഫര്‍ ജൂണ്‍ 17 ന് !
, ബുധന്‍, 15 ജൂണ്‍ 2022 (08:51 IST)
കേരളത്തിലെ ആദ്യ മെട്രോയ്ക്ക് ജൂണ്‍ 17 ന് അഞ്ച് വയസ് തികയും. 2017 ജൂണ്‍ 17 ന് ആലുവയില്‍ നിന്ന് പാലാരിവട്ടത്തേക്കാണ് മെട്രോ ആദ്യ സര്‍വീസ് നടത്തിയത്. ഇപ്പോള്‍ പാലാരിവട്ടത്ത് നിന്ന് സര്‍വീസ് പേട്ട വരെ എത്തിയിരിക്കുന്നു. പേട്ട വരെയുള്ള മെട്രോ റൂട്ട് 2020 സെപ്റ്റംബറിലാണ് പൂര്‍ത്തിയായത്. 
 
അഞ്ചാം പിറന്നാള്‍ ആഘോഷിക്കുന്ന വേളയില്‍ കിടിലന്‍ ഓഫര്‍ ഒരുക്കിയിരിക്കുകയാണ് കൊച്ചി മെട്രോ. എവിടേക്കു യാത്ര ചെയ്താലും ടിക്കറ്റിന് വെറും അഞ്ച് രൂപ ! മെട്രോക്ക് അഞ്ച് വയസ് തികയുന്ന ജൂണ്‍ 17 നാണ് ഈ ഓഫര്‍. എത്ര തവണ വേണമെങ്കിലും ഏത് സ്റ്റേഷനിലേക്ക് വേണമെങ്കിലും യാത്ര ചെയ്യാം. ഓരോ യാത്രയ്ക്കും അഞ്ച് രൂപ ടിക്കറ്റ് എടുത്താല്‍ മതി. ആലുവയില്‍ നിന്ന് പേട്ടയിലേക്ക് ആയാലും ഏറ്റവും കുറഞ്ഞ ദൂരത്തിന് ആയാലും ഈ അഞ്ച് രൂപ തന്നെ. ഇതുവരെ മെട്രോയില്‍ കയറാത്തവര്‍ക്ക് ഈ അവസരം ഉപയോഗിക്കാവുന്നതാണ്. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

SSLC Exam Result Live Updates: എസ്.എസ്.എല്‍.സി. പരീക്ഷാഫലം ഇന്ന്; ഫലം ലഭ്യമാകുന്ന സൈറ്റുകള്‍ ഇതെല്ലാം